
ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള ഫോര്‍മുലയ്‌ക്ക് ജിഎസ്‌ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. സംസ്ഥാനങ്ങളുടെ നികുതി വളര്‍ച്ചാ നിരക്ക് 14 ശതമാനമായി കണക്കാക്കി നഷ്ടപരിഹാരം നല്‍കാന്‍ കൗണ്‍സിലില്‍ യോഗം തീരുമാനിച്ചു.
അതായത് നഷ്ടപരിഹാരം നല്‍കേണ്ട അഞ്ച് വര്‍ഷ കാലയളവില്‍ സംസ്ഥാനങ്ങളുടെ നികുതി വളര്‍ച്ച 14 ശതമാനം വീതം വര്‍ദ്ധിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രം വഹിക്കും. 2015-2016 സാമ്പത്തിക വര്‍ഷത്തെ നികുതി വരുമാനമാണ് വര്‍ദ്ധനവിന് അടിസ്ഥാമാക്കിയിരിക്കുന്നത്. അതേസമയം നഷ്ടപരിഹാര നിരക്ക് കേരളത്തിന് അപര്യാപ്‌തമാണെന്ന് സംസ്ഥാന ധമന്ത്രി തോമസ് ഐസക് പറഞ്ഞു
ബുധനാഴ്‌ച നടക്കുന്ന യോഗത്തില്‍ നികുതി നിരക്ക് സംബന്ധിച്ച് തീരുമാനം എടുക്കും. കുറഞ്ഞ നികുതി 6ഉം കൂടിയ നികുതി 26ഉം ആയ നാല് സ്ലാബുകളിലായുള്ള നിരക്കാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ സാധാരണക്കാരെ ബാധിക്കുന്ന കുറഞ്ഞ നികുതി 6 ശതമാനമായും ആഢംബര നികുതി 26 ശതമാനത്തില്‍ നിന്ന്‌് 35 ശതമാനമായി ഉയര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.