പഴകും തോറും മൂല്യമേറുന്ന അഞ്ച് വാഹനങ്ങള്‍

Published : Sep 23, 2016, 12:00 PM ISTUpdated : Oct 05, 2018, 02:08 AM IST
പഴകും തോറും മൂല്യമേറുന്ന അഞ്ച് വാഹനങ്ങള്‍

Synopsis


കൊളോണിയല്‍ കാലം ഇന്ത്യയ്ക്കു നല്‍കിയ വിലപ്പെട്ട സമ്മാനങ്ങളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. ബ്രിട്ടീഷ്‌ കമ്പനി റോയൽ എൻഫീൽഡ് നിർമിച്ച 4-സ്ട്രോക്, സിംഗിൾ സിലിണ്ടർ എൻജിൻ മോട്ടോർ സൈക്കിൾ ആണിത്. 1971 ൽ റോയൽ എൻഫീൽഡ് കമ്പനി നിലച്ചു. ഇപ്പോൾ ഈ ബ്രിട്ടീഷ്‌ കമ്പനിയുടെ പിന്തുടർച്ചക്കാർ ആയ റോയൽ എൻഫീൽഡ് മോട്ടോർസ് ( ചെന്നൈ , ഇന്ത്യ) ആണ് ഈ മോട്ടോർ സൈക്കിൾ നിർമ്മിക്കുന്നത്. ദീര്‍ഘദൂരം യാത്ര ചെയ്യാനിഷ്ടപ്പെടുന്നവര്‍ക്ക് ഇന്ത്യയില്‍ ഏക ആശ്രയമായിരുന്നു ഒരുകാലത്ത് ഈ 350സിസി ബൈക്കുകള്‍. 1994ല്‍ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ആദ്യ 500 സിസി ബൈക്ക് പുറത്തിറങ്ങി.



ഇന്ത്യയില്‍ പെര്‍ഫോമന്‍സ് ബൈക്കുകളിലെ ഇതിഹാസം. ഈ ടൂ സ്‌ട്രോക്ക് പാരലല്‍ ട്വിന്‍ എന്‍ജിന്‍ 30.5 കുതിരശക്തി പകരാന്‍ ശേഷിയുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ സ്‌പോര്‍ട്‌സ് ബൈക്ക്.

സുസുക്കി, ഹാര്‍ലി, കാവാസാക്കി തുടങ്ങിയ വമ്പന്മാരുടെ ടീമുകള്‍ മത്സരിക്കാനൊരുങ്ങി നില്‍ക്കുന്ന ഇടത്തേക്കാണ് 1972ല്‍ ചെറിയൊരു ബൈക്കുമായി യമഹ വരുന്നത്. ആദ്യം പലരും പുച്ഛിച്ച ആ 350 സി സി ടു സ്ട്രോക്കുകാരന്‍ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. ടു സ്ട്രോക്ക് ബൈക്കുകളുടെ ചരിത്രം തിരുത്തിക്കുറിച്ചു യമഹ ആര്‍ഡി 350 എന്ന ആ ചെറുപ്പക്കാരന്‍.

അത്യാധുനിക നിര്‍മ്മിതി. റേസ് ബൈക്കുകള്‍ക്ക് സമാനമായ പ്രകടനം. ദൈനംദിന ഉപയോഗത്തിനു പറ്റിയതും അറ്റകുറ്റപ്പണി കുറവുള്ളതുമായ എഞ്ചിന്‍. ആര്‍ഡി 350 വളരെയെളുപ്പം റോഡിലും വിപണയിലും തരംഗം സൃഷ്ടിച്ചു. രാജ്‍ദൂതിന്‍റെ ബ്രാന്‍ഡ് നാമത്തില്‍ 1983ല്‍ ഇന്ത്യയില്‍. യുവഹൃദങ്ങള്‍ കീഴടക്കിയ കാലം.

1990 കളില്‍ ഉല്‍പ്പാദനം നിര്‍ത്തി അരങ്ങൊഴിഞ്ഞു. എന്നാല്‍ ഇന്ന് പഴയൊരു ആര്‍ഡിയുടെ വില കേട്ട് ആരും ഞെട്ടരുത്. ഒരു ലക്ഷത്തിലധികം രൂപയാണ് ആര്‍ഡിയുടെ മോഹവില.


 


100 സി.സി. ബൈക്കുകള്‍ റോഡ് കയ്യടക്കുംമുമ്പ് യെസ്‍ഡി റോഡ് കിങ്ങായിരുന്നു നിരത്തിലെ രാജാവ്. കിക്ക് ചെയ്ത് സ്റ്റാര്‍ട്ടാക്കി, അതേ കിക്കര്‍ തന്നെ മുന്നോട്ടിട്ട് ഗിയറാക്കി, ഉപ്പൂറ്റികൊണ്ട് ഫസ്റ്റ് ഗിയറിലേക്കിട്ട് പൊട്ടുന്ന ശബ്ദത്തോടെ പോകുന്ന ചെക്ക് സ്വദേശിയായ ജാവ-യെസ്ഡി വാഹനപ്രേമികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. അതുകൊണ്ടു തന്നെ ഈ ബൈക്കുകളെ  പൊന്നും വില കൊടുത്താണ് പലരും ഇന്നും സ്വന്തമാക്കുന്നത്.


ഒരു കാലത്ത് ഇന്ത്യയില്‍ ഇരുചക്ര വാഹനങ്ങള്‍ സ്വപ്നം കണ്ടിരുന്നവരുടെ മനം കവര്‍ന്നവര്‍; വിജയ് സൂപ്പര്‍ സ്കൂട്ടറുകളും ലാമ്പ്രട്ടയും. 1970കളിലും 80കളിലും രാജ്യത്തെ നിരത്തുകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ലക്നൗ കേന്ദ്രമായ സ്കൂട്ടേഴ്സ് ഇന്ത്യയുടെ വിജയ് സൂപ്പര്‍ സ്കൂട്ടറുകള്‍. 1983ല്‍ ലോകകപ്പ് സ്വന്തമാക്കിയ ക്രിക്കറ്റ് ടീമിലെ എല്ലാ കളിക്കാര്‍ക്കും സര്‍ക്കാര്‍ സമ്മാനമായി നല്‍കിയത് കമ്പനിയുടെ സ്കൂട്ടറായിരുന്നു.  1975ല്‍ ഇറ്റാലിയന്‍ സാങ്കേതിക വിദ്യയില്‍ ഉലപാദനം തുടങ്ങിയ സ്കൂട്ടറുകള്‍ 1997ലാണ് ഉല്‍പാദനം നിര്‍ത്തിയത്.

 


1980കളിലായിരുന്നു ടിവിഎസ് ഇന്ത്യയില്‍ ആദ്യത്തെ ടിവിഎസ് മോപ്പഡിറക്കുന്നത്. തുടർന്ന് 1984ൽ സുസുക്കിയുമായുള്ള പങ്കാളിത്തത്തിൽ ബൈക്കുകളുടെ നിർമാണവും വിപണനവും തുടങ്ങി. സുസുക്കിയിമായുള്ള കൂട്ടായ്മയിൽ 1996ല്‍ വിപണിയിലെത്തിയ സുസൂക്കി ഷോഗണ്‍  110 സിസി എന്‍ജിനുമായി നിരത്ത് കീഴടക്കി. 14ബിഎച്ചപി കുതിരശക്തിയുള്ള ടൂ സ്‌ട്രോക്ക് പെട്രോള്‍ എന്‍ജിന്‍ നഗരങ്ങളിലെ ഉപയോഗത്തിനായി ട്യൂണ്‍ ചെയ്യപ്പെട്ടതായിരുന്നു.
മികച്ച ഹാന്‍ഡ്‌ലിങ്ങും പവര്‍ ഡെലിവറിയും ഈ ബൈക്കിന്റെ ആരാധകരുടെ എണ്ണം കൂട്ടി. പെര്‍ഫോമന്‍സ് ഇഷ്ടപ്പെടുന്ന ബൈക്കര്‍മാരെല്ലാം ഷോഗണിലേക്ക് ചേക്കേറി. പിന്നീടെപ്പോഴോ ഷോഗണും അരങ്ങൊഴിഞ്ഞു.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: ഒടുവിൽ വീണു! രാവിലെ റെക്കോർഡ് വില, വൈകുന്നേരം നിരക്ക് കുറഞ്ഞു
സ്വർണവില ഇനി ഒരു ലക്ഷത്തിൽ കുറയില്ലേ? റെക്കോർഡുകൾ തകരാനുള്ള കാരണങ്ങൾ