പ്രവാസികള്‍ക്ക് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടത്തിന്റെ നാളുകള്‍

By Web DeskFirst Published May 6, 2018, 5:10 PM IST
Highlights

അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നുകൊണ്ടിരിക്കുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതും രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. 

ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതോടെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവിലും വന്‍ വര്‍ദ്ധനവ്. അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നുകൊണ്ടിരിക്കുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതും രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. 

നിലവില്‍ അമേരിക്കന്‍ ഡോളറിനെതിരെ 66.83 രൂപയിലാണ് വ്യാപാരം. ഇന്ത്യയിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അയക്കുന്ന പണത്തിന്റെ അളവില്‍ പത്ത് ശതമാനത്തോളം വര്‍ദ്ധനവുണ്ടായെന്നാണ് മണി എക്‌സ്‍ചേഞ്ച് ഏജന്‍സികളുടെ കണക്ക്. വിവിധ കറന്‍സികളുമായുള്ള ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെയാണ്...

യു.എസ് ഡോളര്‍.............  66.83
യൂറോ...................................  79.96
യു.എ.ഇ ദിര്‍ഹം................ 18.19
സൗദി റിയാല്‍................... 17.82
ഖത്തര്‍ റിയാല്‍................. 18.36
ഒമാന്‍ റിയാല്‍................... 173.82
ബഹറൈന്‍ ദിനാര്‍.......... 177.74
കുവൈറ്റ് ദിനാര്‍................ 221.23

click me!