മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ടാറ്റാ ഗ്രൂപ്പിലെത്തി

Web Desk |  
Published : Apr 24, 2018, 09:45 AM ISTUpdated : Jun 08, 2018, 05:48 PM IST
മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ടാറ്റാ ഗ്രൂപ്പിലെത്തി

Synopsis

ജയശങ്കര്‍ ഗ്രൂപ്പിന്‍റെ എക്സിക്യൂട്ടിവ് ചെയര്‍മാനായ എന്‍. ചന്ദ്രശേഖരന് മുന്‍പിലാവും  റിപ്പോര്‍ട്ട് ചെയ്യുക

ദില്ലി: മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ടാറ്റാ ഗ്രൂപ്പ് കമ്പനിയുടെ ആഗോളകാര്യ മേധാവിയായി ചുമതലയേല്‍ക്കും.

ടാറ്റാ ഗ്രൂപ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം അദ്ദേഹം ഗ്രൂപ്പിന്‍റെ എക്സിക്യൂട്ടിവ് ചെയര്‍മാനായ എന്‍. ചന്ദ്രശേഖരന് മുന്‍പിലാവും  റിപ്പോര്‍ട്ട് ചെയ്യുക. ടാറ്റയുടെ രാജ്യാന്തര തലത്തിലെ കോര്‍പ്പറേറ്റ് മാനേജ്മെന്‍റും ആഗോള തലത്തിലേക്കാവശ്യമായ ബിസിനസ് തന്ത്രങ്ങള്‍ മെനയുകയുമാവും ജയശങ്കറിന്‍റെ പ്രധാന ചുമതലകള്‍. ഗ്രൂപ്പിന്‍റെ ഇന്ത്യയ്ക്ക് പുറത്തുളള സ്ഥാപനങ്ങളുടെ എല്ലാം ചുമതല ഇനിമുതല്‍ ഇദ്ദേഹത്തിനാവും. 

ഇന്ത്യാ - യു.എസ്. ആണവക്കരാറില്‍ ജയശങ്കറിന്‍റെ പ്രവര്‍ത്തനങ്ങള്‍ വലുതായിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ യു.എസിലെ ഇന്ത്യന്‍ ആംബാസിഡറാക്കി. പിന്നീട് നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതോടെ ജയശങ്കര്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയാവുകയും ചെയ്തു. ഇന്തോ-ചൈനാ ദോഖ്‍ല സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും ഇദ്ദേഹം ഇടപെട്ടിരുന്നു. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

സിംഗപ്പൂരിനേക്കാള്‍ 50 മടങ്ങ് വലിപ്പം; ലോകത്തെ ഞെട്ടിക്കാന്‍ ചൈനയുടെ 'ഹൈനാന്‍' വിപ്ലവം!
Gold Rate Today: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; വെള്ളിയുടെ വില സർവ്വകാല റെക്കോർഡിൽ