രഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവിയാകുമോ?

By Web DeskFirst Published Apr 24, 2018, 10:24 AM IST
Highlights
  • ആര്‍ബിഐ മുന്‍ ഗവര്‍ണറായിരുന്നു

ദില്ലി: ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ മാര്‍ക്ക് കാര്‍ണിയുടെ കാലാവധി അടുത്തവര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് പുതിയ ഗവര്‍ണറെ കണ്ടെത്താനുളള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. 

സാമ്പത്തിക വിദഗ്‍ധന്‍ എന്ന നിലയിലെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തില്‍ ഇംഗ്ലണ്ടില്‍ വലിയ മതിപ്പാണുളളത്. കൂടാതെ ആര്‍ബിഐ ഗവര്‍ണറായുളള രഘുറാമിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്താണ് പരിഗണന. 

നിലവില്‍ ഷിക്കാഗോ ബൂത്ത് സ്കൂള്‍ ഓഫ് ബിസിനസ് സര്‍വകലാശാലയില്‍ സാമ്പത്തിക വിഭാഗം പ്രൊഫസറാണ്. നിരവധി ആഗോള സമ്മേളനങ്ങളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചിട്ടുളള രഘുറാം, ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വിലപിടിപ്പുളള സാമ്പത്തിക ശാസ്ത്ര വിദഗ്‍ധരിലൊരാളാണ്. 

click me!