പെട്രോള്‍ പമ്പുകളിലും ട്രെയിനിലെ ഭക്ഷണത്തിനും ഇന്‍ഷുറന്‍സിനും ഡിസ്കൗണ്ട്, ക്യാഷ് ലെസ് ആകാന്‍ ആനുകൂല്യങ്ങള്‍ നിരവധി

By Web DeskFirst Published Dec 8, 2016, 1:10 PM IST
Highlights

1. ഇ -വാലറ്റുകളോ കാര്‍ഡുകളോ ഉപയോഗിച്ച് പെട്രോള്‍ പമ്പുകളില്‍ പണം നല്‍കുന്നവര്‍ക്ക് 0.75 ശതമാനം ഡിസ്ക്കൗണ്ട് ലഭിക്കും

2. 8,000ന് മുകളില്‍ ജനസംഖ്യയുള്ള എല്ലാ ഗ്രാമങ്ങളിലും രണ്ട് പോയിന്റ് ഓഫ് സ്വൈപ് (PoS) മെഷീനുകള്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കും

3. പണം നല്‍കുന്നത് ഓണ്‍ലൈനായാണെങ്കില്‍ കാറ്ററിങ് സേവനങ്ങള്‍ക്കും വിശ്രമ മുറികള്‍ക്കും റെയില്‍വെ അഞ്ച് ശതമാനം നിരക്കിളവ് നല്‍കും

4. ഓണ്‍ലൈനായി ടിക്കറ്റെടുക്കുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് 10 ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും

5. സബര്‍ബന്‍ ട്രെയിനുകളില്‍ സീസണ്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനായി എടുത്താന്‍ അര ശതമാനം നിരക്കിളവ് ലഭിക്കും

6. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള പണമിടപാടുകള്‍ കമ്പനികളുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നടത്തിയാല്‍ ലൈഫ് ഇന്‍ഷുറന്‍സിന് എട്ട് ശതമാനവും ജനറല്‍ ഇന്‍ഷുറന്‍സിന് 10 ശതമാനവും ഇളവ് പ്രഖ്യാപിച്ചു

7. 2000 രൂപ വരെയുള്ള ക്രെഡിറ്റ് / ഡെബിറ്റ് / ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഇനി സേവന നികുതി ഈടാക്കില്ല

8. ദേശീയ പാതകളിലെ ടോള്‍, കാര്‍ഡ് വഴി അടച്ചാല്‍ 10 ശതമാനം പണം കുറച്ച് നല്‍കിയാല്‍ മതി

9. കിസാന്‍ ക്രെ‍ഡിറ്റ് കാര്‍ഡുകളുള്ള എല്ലാവര്‍ക്കും നബാര്‍ഡ് റൂപേ കാര്‍ഡുകള്‍ നല്‍കും 

click me!