ആവേശമായി ജികെഎസ്‌യു; ഷോപ്പിംഗ് ഉത്സവം ഞായറാഴ്ച സമാപിക്കും

Published : Dec 13, 2018, 03:25 PM ISTUpdated : Dec 13, 2018, 03:30 PM IST
ആവേശമായി ജികെഎസ്‌യു; ഷോപ്പിംഗ് ഉത്സവം  ഞായറാഴ്ച  സമാപിക്കും

Synopsis

നറുക്കെടുപ്പിലൂടെ ദിവസേനയുള്ള സമ്മാനങ്ങൾ കൂടാതെ, പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും കല്യാൺ ജൂവലേഴ്സ് നൽകുന്ന 1000 രൂപയുടെ ഡിസ്ക്കൗണ്ട് വൗച്ചർ. ദിവസവും മറ്റ് ആയിരത്തോളം സമ്മാനങ്ങളും.

കൊച്ചി: ഉപഭോക്താക്കളിൽ നിന്ന് ആവേശകരമായ പ്രതികരണം ലഭിച്ച ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവത്തിന് (ജി.കെ.എസ്.യു.) ഈ വരുന്ന പതിനാറാം തീയതി ഞായറാഴ്ച്ച തിരിശീല വീഴും. ജികെഎസ്‍യു വഴി ഇതിനകം കേരളത്തിൽ പതിനായിരക്കണക്കിനു സമ്മാനങ്ങൾ ഉപഭോക്താക്കളിലെത്തി. നാലു കോടിയിലധികം രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കല്യാൺ ഗ്രൂപ്പ് നൽകുന്ന ഒരു കോടി രൂപ വിലയുള്ള ഫ്ലാറ്റ് ആണ് ബമ്പർ സമ്മാനം. 

നറുക്കെടുപ്പിലൂടെ ദിവസേനയുള്ള സമ്മാനങ്ങൾ കൂടാതെ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും കല്യാൺ ജൂവലേഴ്സ് നൽകുന്ന 1000 രൂപയുടെ ഡിസ്ക്കൗണ്ട് വൗച്ചർ. ദിവസവും മറ്റ് ആയിരത്തോളം സമ്മാനങ്ങളും.

പ്രളയക്കെടുതികളിൽ നിന്നു കേരളത്തിന്റെ വാണിജ്യ രംഗം ഉണരുന്നതിന്റെ സൂചനകൾ നൽകുന്നതാണ്, ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവത്തിന് ഇതുവരെ ലഭിച്ച മികച്ച പ്രതികരണം. കേരളത്തിലെ പത്ര, ടെലിവിഷൻ, ഓൺലൈൻ മാധ്യമക്കൂട്ടായ്മയാണ് ജികെഎസ്‌യുവിന്റെ സംഘാടകര്‍.  

ഓണം കഴിഞ്ഞാൽ കേരളത്തിന്റെ രണ്ടാം ഷോപ്പിംഗ് സീസണാണ് നവംബർ–ഡിസംബർ കാലം. അതിന് ഉത്സവ ലഹരി പകരുകയാണ് ജികെഎസ്‌യു. ജി.എസ്.ടി. റജിസ്ട്രേഷൻ ഉള്ള ഏതു കടയിൽ നിന്നും 1000 രൂപയ്ക്കു മേൽ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ 9995811111 എന്ന വാട്സ്ആപ് നമ്പറിലേക്ക് ജികെഎസ്‌യു എന്നു ടൈപ്പ് ചെയ്ത് അയയ്ക്കണം. അതിനുമറുപടിയായി ലഭിക്കുന്ന ഫോം പൂരിപ്പിച്ച് അയച്ചാല്‍ നറുക്കെടുപ്പില്‍ പങ്കാളിയാകാം. നറുക്കെടുപ്പിൽ വിജയി ആകുമ്പോൾ മാത്രം ബിൽ, ഫോട്ടോ ഐഡി കാർഡ്, മൊബൈലിൽ ലഭിച്ച സന്ദേശം എന്നിവയുമായി എത്തിയാൽ മതി.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തെ മാധ്യമങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ഷോപ്പിങ് ഉത്സവം സംഘടിപ്പിക്കുന്നത്. പ്രളയം തളര്‍ത്തിയ കേരളത്തിലെ വാണിജ്യ മേഖലയ്ക്ക് ഉണര്‍വേകുകയും ഉപഭോക്താക്കള്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ഒരുക്കുകയുമാണ് ജികെഎസ്‍യുവിന്റെ ലക്ഷ്യം. 

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?