സ്വര്‍ണ്ണവില കൂടി

By Web DeskFirst Published Apr 29, 2017, 11:32 AM IST
Highlights

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. അക്ഷയ തൃതീയ ദിനത്തോടനുബന്ധിച്ച് സ്വര്‍ണ്ണവ്യാപരം പൊടിപൊടിച്ച കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ വില കുറഞ്ഞിരുന്നു. ഇന്നലെ പവന് 21,920 രൂപയായിരുന്ന സ്ഥാനത്ത് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ദ്ധിച്ചു. പവന് 22,000 രൂപയും ഗ്രാമിന് 2750 രൂപയുമാണ് ഇന്നത്തെ വിപണി വില.

click me!