
കേരള സഹകരണ ബാങ്ക് വരുന്നു
തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ഫിനാഷ്യൽ സെക്ടർ അതോറിറ്റി രൂപീകരിക്കാൻ കേരളാ ബാങ്കിനെ കുറിച്ച് പഠിച്ച വിദദ്ധ സമിതിയുടെ ശുപാര്‍ശ . പ്രാഥമിക സംഘങ്ങൾ അടക്കം സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെ നിയന്ത്രണം ലക്ഷ്യമിട്ടാണ് നിര്‍ദ്ദേശം. .
ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ സംഘങ്ങളും സംയോജിപ്പിച്ച് ഒരൊറ്റ സംവിധാനം . പേര് കേരളാ കോപ്പറേറ്റീവ് ബാങ്ക്. അഥവ- കെസിബി . പ്രാഥമിക സഹകരണ സംഘങ്ങളെ നവീകരിക്കും. 18 മാസത്തിനകം ബാങ്ക് പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനം .റിസര്‍വ്വ് ബാങ്ക് റഗുലേറ്ററി അതോറിറ്റി മാനദണ്ഡങ്ങളനുസരിച്ചാകും പ്രവര്‍ത്തനം . ഫീസുകളോ സര്‍ചാര്‍ജുകളോ ഉണ്ടാകില്ല, ബാങ്ക് രൂപീകരണത്തിന്റെ നിയമ സാങ്കേതിക വശങ്ങളും സാധ്യതകളും പഠിക്കാൻ നിയോഗിച്ച ബംഗലൂരു ഐഐഎം പ്രൊഫ. എംഎസ് ശ്രീരാം അദ്ധ്യക്ഷനായ അഞ്ച് അംഗ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി.
ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വായ്പകൾ അടക്കം സാന്പത്തിക ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പൂർണ്ണ നിയന്ത്രണമാണ് കേരളാ സ്റ്റേറ്റ് ഫിനാഷ്യൽ സെക്ടർ അതോറിറ്റി വഴി ലക്ഷ്യമിടുന്നത്. സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഇടപെടലുകൾ ഇതുവഴി നിയന്ത്രിക്കാനാകുമെന്നാണ് വിദഗ്ധ സമിതി നിർദ്ദേശം. ഇതിനായി പ്രത്യേക നിയമനിര്‍മ്മാണമടക്കമുള്ള കാര്യങ്ങൾ സര്‍ക്കാര്‍ പരിഗണിക്കണം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.