സ്വര്‍ണവില ഉയര്‍ന്നു

By Web DeskFirst Published Jul 1, 2016, 5:52 AM IST
Highlights

കൊച്ചി: രണ്ടു ദിവസത്തെ താഴ്ചയ്ക്കുശേഷം രാജ്യത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന്‌ 80 രൂപ വര്‍ധിച്ച്‌ 22,240 രൂപയിലാണ് ഇന്ന് ആഭ്യന്തര വിപണികളില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന്‌ 10 രൂപ കൂടി 2,780 രൂപയിലാണ്‌ ഇന്ന്‌ വ്യാപാരം.

വ്യാഴാഴ്‌ച പവന്‌ 80 രൂപയുടെ ഇടിവുണ്ടായിരുന്നു. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

click me!