
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണവില കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോര്‍ഡ് നിലവാരത്തില്‍ തുടരുകയാണ്. ഗ്രാമിന് 3,050 രൂപയും പവന് 24,400 രൂപയുമാണ് കേരളത്തിലെ സ്വര്‍ണ്ണ നിരക്ക്.
ജനുവരി 26 നാണ് സ്വര്‍ണ്ണത്തിന്‍റെ വില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നത്. വിവാഹ ആവശ്യകത വര്‍ദ്ധിച്ചതും, രൂപയുടെ മൂല്യത്തകര്‍ച്ചയും, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ദ്ധനയുമാണ് സ്വര്‍ണ്ണ വില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയ കാരണങ്ങള്‍.
ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് (31 ഗ്രാം) സ്വർണത്തിന് 1304 ഡോളറാണ് ഇന്നത്തെ നിരക്ക്.