സാനിട്ടറി നാപ്കിന് നികുതി; സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

By Web DeskFirst Published Jul 21, 2017, 4:10 PM IST
Highlights

സാനിറ്ററി നാപ്കിന് ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര സര്‍ക്കാരിനും കേന്ദ്രത്തിനും ബോംബൈ ഹൈക്കോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്‌ക്കകം വിശദീകരണം നല്‍കണം. ഷെട്ടി വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ എന്ന വനിതാ സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി. സ്‌ത്രീകള്‍ക്ക് പ്രാഥമിക ശുചിത്വത്തിനാവശ്യമായ വസ്തുക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ തെറ്റായ തീരുമാനമാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. രാജ്യത്തെ 88 ശതമാനം സ്‌ത്രീകള്‍ക്കും സാനിറ്ററി പാഡുകള്‍ അപ്രാപ്യമാണെന്നും 12 ശതമാനം ജിഎസ്ടി ഏര്‍പെടുത്തുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
 

click me!