
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മുന്‍ഗണനാ പട്ടികയില്‍ നിന്ന് സ്വയം പിന്‍മാറാനുള്ള സമയപരിധി 20ന് അവസാനിക്കും. അതിനിടെ അനര്‍ഹരായി മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവരെ കുറിച്ച് രണ്ട് ലക്ഷം പരാതികളാണ് സര്‍ക്കാറിന് മുന്നിലുള്ളത്. ഇതിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം
റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹമായി കടന്ന് കൂടിയവരെ കണ്ടെത്താനുള്ള ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പട്ടികയില്‍ നിന്ന് സ്വയം ഒഴിയാന്‍ ഇതുവരെ 65000 സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമാണ് തയ്യാറായത്. ഇതിനുള്ള സമയപരിധി 20ന് അവസാനിക്കും. അതിന് ശേഷവും അനര്‍ഹമായി മുന്‍ഗണനാ ലിസ്റ്റില്‍ തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും. അതിനിടെ അനര്‍ഹരായി പട്ടികയില്‍ ഇടം നേടിയവരുടെ വിവരങ്ങള്‍ പലതലങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ശേഖരിക്കുകയാണ്. ഇത്തരം പരാതികള്‍ മാത്രം രണ്ട് ലക്ഷത്തോളമുണ്ടെന്നാണ് ഭക്ഷ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
അനര്‍ഹമായി മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെപ്പറ്റിയുള്ള പരാതികളിലെ നിജസ്ഥിതി പരിശോധിക്കാന്‍ ജില്ലാ തലത്തിലും താലൂക്ക് അടിസ്ഥാനത്തിലും സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. 14 ജില്ലകളിലും 75 താലൂക്കുകളിലും സ്ക്വാഡുകള്‍ പ്രവര്‍ത്തനം ഔര്‍ജ്ജിതമാക്കും. 40 റേഷന്‍ കടകള്‍ക്ക് ഒരു റേഷനിങ് ഇന്‍സ്‌പെക്ടര്‍ എന്ന നിലയിലും പരിശോധനാ സംവിധാനമുണ്ട്. സന്നദ്ധ സംഘടനകളുമായും റസിഡന്‍സ് അസോസിയേഷനുകളുമായും സഹകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. മുന്‍ഗണനാ ലിസ്റ്റില്‍ ഇടമാവശ്യപ്പെട്ട് അഞ്ച് ലക്ഷത്തോളം നിലവില്‍ പരാതികള്‍ സര്‍ക്കാറിന് മുന്നിലുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.