സര്‍ക്കാറിലേക്കുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഇനി അധിക ചാര്‍ജുകളില്ല

Published : Feb 16, 2017, 02:40 PM ISTUpdated : Oct 04, 2018, 06:54 PM IST
സര്‍ക്കാറിലേക്കുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഇനി അധിക ചാര്‍ജുകളില്ല

Synopsis

മുംബൈ: കേന്ദ്ര സര്‍ക്കാറിലേക്കുള്ള വിവിധ പണമിടപാടുകള്‍ ഓണ്‍ലൈന്‍ വഴി നടത്തുമ്പോള്‍ ബാങ്കുകള്‍ക്ക് ഒരു തരത്തിലുമുള്ള അധിക ചാര്‍ജ്ജുകള്‍ ഇനി ഉണ്ടാവില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. സര്‍ക്കാറിലേക്കുള്ള നികുതി, നികുതിയിതര  ഇടപാടുകള്‍ക്കുള്ള ഡെബിറ്റ് കാര്‍ഡ് ഉപയോഗങ്ങള്‍ക്ക് ഇതുവരെ ഈടാക്കിയ മര്‍ച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ് തിരിച്ചു നല്‍കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. 2017 ജനുവരി ഒന്നു മുതലുള്ള ഇടപാടുകള്‍ക്ക് ഇത് ബാധകമായിരിക്കും. പുതിയ നിയമമനുസരിച്ച് സര്‍ക്കാറിലേക്കുള്ള ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ബാങ്ക് ഊടാക്കുന്ന അധിക ചാര്‍ജ്ജ് റിസര്‍വ് ബാങ്ക് തിരികെ നല്‍കും. ഉപഭോക്താക്കളില്‍ നിന്ന് ചാര്‍ജ്ജ് ഈടാക്കുന്നതിന് പകരം ഇത്തരം ഇടപാടുകളുടെ വിവരങ്ങള്‍ റഇസര്‍വ് ബാങ്കിന് നല്‍കി അധഇക ചാര്‍ജ്ജ് ആര്‍.ബി.ഐയില്‍ നിന്ന് കൈപ്പറ്റാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇങ്ങനെ നല്‍കാനുള്ള തുക ഈ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തി അനുവദിക്കുന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

സ്വർണവില ഇനി ഒരു ലക്ഷത്തിൽ കുറയില്ലേ? റെക്കോർഡുകൾ തകരാനുള്ള കാരണങ്ങൾ
പേഴ്‌സണല്‍ ലോണ്‍ എടുത്തയാള്‍ മരിച്ചാല്‍ ആര് തിരിച്ചടയ്ക്കണം? ബാങ്കുകള്‍ പറയാത്ത കാര്യങ്ങള്‍ ഇതാ