ജിഎസ്ടിയും നോട്ട്നിരോധനവും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടുവലിച്ചു: രഘുറാം രാജന്‍

Published : Nov 10, 2018, 11:27 PM IST
ജിഎസ്ടിയും നോട്ട്നിരോധനവും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെ  പിന്നോട്ടുവലിച്ചു: രഘുറാം രാജന്‍

Synopsis

ഇപ്പോള്‍ രാജ്യത്ത് രേഖപ്പെടുത്തുന്ന ഏഴ് ശതമാനം വളര്‍ച്ച ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള സമ്പദ്‍വ്യവസ്ഥ കൂടുതല്‍ ഉയരത്തിലേക്ക് കുതിക്കുന്നതിനിടെയായിരുന്നു ഇന്ത്യയുടെ വീഴ്ച്ച.

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്‍റെ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ട് വലിച്ചതായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. വെള്ളിയാഴ്ച്ച കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് രാഘുറാം രാജന്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. 

ഇപ്പോള്‍ രാജ്യത്ത് രേഖപ്പെടുത്തുന്ന ഏഴ് ശതമാനം വളര്‍ച്ച ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള സമ്പദ്‍വ്യവസ്ഥ കൂടുതല്‍ ഉയരത്തിലേക്ക് കുതിക്കുന്നതിനിടെയായിരുന്നു ഇന്ത്യയുടെ വീഴ്ച്ച. 2012 മുതല്‍ 2016 വരെ ഇന്ത്യ അതിവേഗ വളര്‍ച്ച പ്രകടിപ്പിച്ചിരുന്നു. അതിനിടയില്‍ നോട്ട് നിരോധനവും ജിഎസ്ടിയും വന്നതോടെ ഇന്ത്യയുടെ വളര്‍ച്ചയെ അത് ഗുരുതരമായി ബാധിച്ചു. 

ഇന്ധന ഇറക്കുമതിക്കായി വന്‍ തുകയാണ് ഇന്ത്യയിപ്പോള്‍ ചെലവാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?