ജിഎസ്‌ടി ബില്‍ അടുത്ത സഭാസമ്മേളനത്തില്‍ പാസാക്കുമെന്ന് ഐസക്

By Web DeskFirst Published Aug 30, 2016, 8:00 AM IST
Highlights

ചരക്ക് സേവനനികുതി നടപ്പിലാക്കുന്നതിനുള്ള ഭരണഘടനഭേദഗതി പാര്‍ലമെന്റ് പാസാക്കിയ ശേഷം ആദ്യമായാണ് സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാരസമിതിയോഗം ചേരുന്നത്. ബില്‍ പത്തു സംസ്ഥാനങ്ങള്‍ ഇതുവരെ പാസാക്കി. ഇനി അഞ്ചു സംസ്ഥാനങ്ങള്‍ കൂടി പാസാക്കിയാല്‍ ബില്‍ രാഷ്ട്രപതിയുടെ അംഗീകരത്തിനയക്കാം.

ബില്‍ പാസാക്കുന്നതിന് പശ്ചിമബംഗാള്‍ ഇന്നലെ പ്രത്യേകസമ്മേളനം വിളിച്ചെങ്കിലും അവസാനിമിഷം അപ്രതീക്ഷിതമായി ഇത് മാറ്റിവെച്ചു. ജിഎസ്‌ടി നിയമം നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ കൈമാറുന്നതിനായി ജിഎസ്‌ടി കമ്പനി രൂപീകരിച്ചിട്ടുണ്ട്. കമ്പിനി നിയന്ത്രിക്കുന്നത് ഇന്‍ഫോസിസ്, ഐഡിബിഐ തുടങ്ങിയ സ്വകാര്യകമ്പിനികളും ബാങ്കുകളുമാണ്. ജിഎസ്‌ടി കമ്പനിയുടെ ചെലവ് കേന്ദ്രം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുമെന്ന് ധനമന്ത്രി അറിയിച്ചു.

നികുതി പരിധി സംബന്ധിച്ച് വ്യവസായപ്രമുഖരുമായും സംഘടനകളുമായും ധനമന്ത്രിമാര്‍ ചര്‍ച്ച നടത്തും. നികുതി 18 ശതമാനമായി നിലനിര്‍ത്തണമെന്ന കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യത്തിന്‍മേല്‍ തര്‍ക്കം തുടരുകയാണ്.

click me!