പരസ്യവിപണിക്കു ധോണിയെ വേണ്ടാതായി

By Web DeskFirst Published Aug 29, 2016, 2:57 PM IST
Highlights

നമ്മുടെ ക്രിക്കറ്റ് താരങ്ങളൊക്കെ വന്‍ പ്രതിഫലം പറ്റുന്ന പരസ്യതാരങ്ങളുമാണല്ലോ. പരസ്യവരുമാനത്തിന്റെ പട്ടികയില്‍ ബോളിവുഡ് താരങ്ങള്‍ക്കും മീതെയായിരുന്നു ഒരിക്കല്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി. എന്നാലിപ്പോള്‍ ഈ മേഖലയില്‍ ധോണിക്ക് കഷ്ടകാലമാണ്. ധോണിയെ  പെപ്‌സിയും  കൈവിട്ടു. ധോണിയുമായുള്ള പരസ്യകരാര്‍ പുതുക്കേണ്ടെന്ന് പെപ്‌സി തീരുമാനിച്ചു. എന്നാല്‍ കോലിയുമായുള്ള സഹകരണം പെപ്‌സി തുടരും.

ഇന്ത്യയില്‍ പെപ്‌സിയുടെ മുഖമായി ഇനി ധോണിയില്ല. ഇന്ത്യന്‍ ഏകദിന ക്യാപ്റ്റനുമായുള്ള 11 വര്‍ഷത്തെ പരസ്യകരാര്‍
അവസാനിപ്പിക്കാന്‍ പെപ്‌സി തീരുമാനിച്ചു. പെപ്‌സിയുടെയും ലെയ്‌സിന്റെയും പരസ്യങ്ങളിലായിരുന്നു ധോണി അഭിനയിച്ചിരുന്നത്. മികച്ച ഫോം പിന്നിട്ടതും നിയന്ത്രിത ഓവര്‍ ഫോര്‍മാറ്റിലേക്ക് മാത്രം ഒതുങ്ങിയതുമാണ് 35കാരനായ
ധോണിയെ കൈവിടാന്‍ കോളഭീമന്മാരെ പ്രേരിപ്പിച്ചത്. ധോണിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ അടുത്തയിടെ സോണി ടിവിയും ഡാബറും തീരുമാനിച്ചിരുന്നു.

രണ്ടു വര്‍ഷം മുന്‍പ് 18 ഓളം ഉത്പന്നങ്ങളടെ ബ്രാന്‍ഡ് അംബാഡഡര്‍ ആയിരുന്ന ധോണിയുമായി ഇപ്പോള്‍ പത്തില്‍ താഴെ
കന്പനികളേ സഹകരിക്കുന്നുള്ളൂ. ഒരു വര്‍ഷത്തെ കരാറിന് ധോണി ആവശ്യപ്പെടുന്ന 8 കോടി രൂപ കൂടുതലാണെന്നും കമ്പനികള്‍ക്ക് പരാതിയുണ്ട്. അതേസമയം ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ ഐക്കണായ വിരാട് കോലിയുമായുള്ള സഹകരണം പെപ്‌സി തുടരും. പരസ്യചിത്രീകരണങ്ങള്‍ക്ക് കോലി ഒരു ദിവസം 2 കോടിയുംധോണി ഒന്നരകോടിയുമാണ്
പ്രതിഫലമായി വാങ്ങുന്നത്.

click me!