
ദില്ലി: ഈ മാസം ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നതായി ധനമന്ത്രി പീയുഷ് ഗോയല്‍. കഴിഞ്ഞ രണ്ട് മാസവും കുറഞ്ഞു നിന്ന ജിഎസ്ടി വരുമാനം ജനുവരിയില്‍ ഉയരുകയായിരുന്നു. ഡിസംബറില്‍ 94,726 കോടിയായിരുന്നു ജിഎസ്ടി വരുമാനം. നവംബറില്‍ ജിഎസ്ടിയില്‍ നിന്നുളള വരുമാനം 89,825 കോടിയായിരുന്നു.
ജിഎസ്ടി കൗണ്‍സില്‍ നടപ്പാക്കിയ നികുതി ഇളവുകളാണ് ജിഎസ്ടി വരുമാന വര്‍ധനയ്ക്ക് കാരണമെന്ന് ധനമന്ത്രാലയം ട്വീറ്റ് ചെയ്തു. 2018 സെപ്റ്റംബര്‍, ഏപ്രില്‍ മാസങ്ങളിലായിരുന്നു ഇതിന് മുന്‍പ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നത്.