പ്രളയത്തെ പരാജയപ്പെടുത്തി കേരള ബോട്ട് ലീഗ് വരുന്നു: ടൂറിസത്തിനായി പ്രത്യേക സീസണും

By Web TeamFirst Published Jan 31, 2019, 5:34 PM IST
Highlights

മുന്‍ വര്‍ഷങ്ങളില്‍ നെഹ്രു ട്രോഫിയില്‍ മികച്ച സമയം കൈവരിച്ച ഒമ്പത് ചുണ്ടന്‍ വള്ളങ്ങളാകും ലീഗിന്‍റെ ഭാഗമാകുക. കേരള ബോട്ട് ലീഗിനുളള മാനേജ്മെന്‍റ് സ്ഥാപനത്തിനെ തെരഞ്ഞെടുക്കുന്നതിനായി ടെന്‍ഡര്‍ വിളിച്ചുകഴിഞ്ഞതായും ബജറ്റ് രേഖയില്‍ പറയുന്നു. 

തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിപ്പോയ ടൂറിസം പദ്ധതിയായ കേരള ബോട്ട് ലീഗിനെ തിരിച്ചു കൊണ്ടുവരുമെന്ന പ്രഖ്യാപനം ആവേശം പകരുന്നതാണ്. ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയിലെ നെഹ്റു ട്രോഫി മുതല്‍ നവംബര്‍ ഒന്നിലെ പ്രസിഡന്‍റ്  കപ്പ് വരെയുളള മൂന്ന് മാസക്കാലത്തെ പുതിയ ഒരു ടൂറിസം സീസണായി മാറ്റുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. യുനെസ്കോയുടെ സംസ്കാരിക പൈതൃക പദവി കേരളത്തിലെ വള്ളം കളിക്ക് ലഭിക്കാനുളള നടപടികള്‍ കൈക്കൊള്ളുമെന്നും ധനമന്ത്രി പറ‌ഞ്ഞു. 

മുന്‍ വര്‍ഷങ്ങളില്‍ നെഹ്രു ട്രോഫിയില്‍ മികച്ച സമയം കൈവരിച്ച ഒമ്പത് ചുണ്ടന്‍ വള്ളങ്ങളാകും ലീഗിന്‍റെ ഭാഗമാകുക. കേരള ബോട്ട് ലീഗിനുളള മാനേജ്മെന്‍റ് സ്ഥാപനത്തിനെ തെരഞ്ഞെടുക്കുന്നതിനായി ടെന്‍ഡര്‍ വിളിച്ചുകഴിഞ്ഞതായും ബജറ്റ് രേഖയില്‍ പറയുന്നു. 

സര്‍ക്കാരിന് മികച്ച റവന്യു വരുമാനം ലഭിക്കുന്ന പദ്ധതിയാണിത്. പ്രത്യേക ടൂറിസം സീസണ്‍ ഈ മേഖലയില്‍ നിക്ഷേപം സാധ്യത വര്‍ധിപ്പിക്കുന്നു. ലീഗ് മത്സരങ്ങള്‍ വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംഘടിപ്പിക്കുന്നതായതിനാല്‍ കളിക്കാര്‍ക്കും വള്ളങ്ങള്‍ക്കും മെച്ചപ്പെട്ട പ്രതിഫലവും ഇതിലൂടെ ലഭിക്കും. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ബജറ്റില്‍ നിന്ന് ലീഗിനായി 20 കോടി രൂപ ചെലവഴിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. 

click me!