ജിഎസ്‌ടി: അന്തിമതീരുമാനങ്ങള്‍ക്ക് മന്ത്രിതലസമിതി വേണമെന്ന് കേരളം

Web Desk |  
Published : Sep 09, 2017, 05:57 PM ISTUpdated : Oct 04, 2018, 11:30 PM IST
ജിഎസ്‌ടി: അന്തിമതീരുമാനങ്ങള്‍ക്ക് മന്ത്രിതലസമിതി വേണമെന്ന് കേരളം

Synopsis

ഹൈദരാബാദ്: ചരക്കുസേവനനികുതി നടപ്പാക്കിയ ശേഷമുള്ള രണ്ടാമത്തെ ജിഎസ്‌ടി കൗണ്‍സില്‍ യോഗം ഹൈദരാബാദില്‍ നടന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയിലുള്ള യോഗത്തില്‍ ജിഎസ്‌ടി നടപ്പിലാക്കിയതിന് ശേഷമുണ്ടായ മാറ്റങ്ങള്‍ വിലയിരുത്തി. ആഡംബര കാറുകള്‍ക്ക് കൂടുതലായി ഏര്‍പെടുത്തേണ്ട സെസ് സംസബന്ധിച്ച് യോഗത്തില്‍ തീരുമാനം ഉണ്ടായതായാണ് വിവരം. ജിഎസ്‌ടി സംബന്ധിച്ച് അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ മന്ത്രിതലസമിതി വേണമെന്ന് കേരളം ആവശ്യപ്പെട്ടു. ഉപഭോക്താക്കളെയും വ്യാപാരികളെയും ദോഷകരമായി ബാധിക്കുന്ന 11 നികുതികള്‍ പൂര്‍ണമായി പിന്‍വലിക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്നും തോമസ് ഐസക് യോഗത്തില്‍ ആവശ്യപ്പെട്ടു. എസി റസ്റ്റോറനുകളിലെ നോണ്‍ എസി മുറിയില്‍ ഭക്ഷണത്തിന് ജിഎസ്‌ടി 12 ശതമാനമായി കുറക്കണമെന്നുള്ള ആവശ്യവും കേരളം മുന്നോട്ടുവച്ചു. അല്‍പസമയത്തിനകം ജിഎസ്‌ടി കൗണ്‍സില്‍ തീരുമാനങ്ങള്‍ അറിയാന്‍ കഴിയും.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് മോഹമുണ്ടോ? ബജറ്റ് 'കൈവിട്ടു' പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിന് ശേഷം കൂടുതല്‍ റിട്ടേണ്‍ എവിടെ കിട്ടും? 5 വ‍‌ർഷത്തെ കണക്കുകൾ പറയുന്നതെന്ത്?