
കൃത്യമായ കാലയളവിലുള്ള സര്‍വ്വീസിംഗും എയര്‍ ഫില്‍റ്റര്‍ മാറ്റവും. കൂടുതല്‍ പൊടിയുള്ള സാഹചര്യങ്ങളില്‍ ഓടിക്കുന്ന വാഹനങ്ങളാണെങ്കില്‍ നിര്‍മ്മാതാക്കള്‍ പറയുന്ന കാലയളവിനും മുമ്പേ എയര്‍ ഫില്‍റ്റര്‍ മാറ്റുക
എയര്‍ കണ്ടീഷന്‍ കഴിവതും ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. ആവശ്യമില്ലാത്ത സമയങ്ങള്‍ എസി ഓഫാക്കി ഇടുക
ടയറില്‍ എപ്പോഴും ആവശ്യത്തിനു മര്‍ദ്ദമുണ്ടെന്ന് ഉറപ്പുവരുത്തുക
എഞ്ചിന്‍ വേഗം കൂടുതല്‍ ഉയരുന്നതിനു മുമ്പ് അടുത്ത ഗിയറിലേക്ക് മാറ്റുക. അടിക്കടിയുള്ള ഗിയര്‍ മാറ്റങ്ങളും ഹാഫ് ക്ലച്ച്, ക്ലച്ചിലുള്ള നിരങ്ങല്‍ തുടങ്ങിയവ മൈലേജ് കുറയ്ക്കും
ദൂരയാത്രകളില്‍ കഴിവതും 50 - 60 കിലോമീറ്റര്‍ പരിധിയില്‍ വാഹനം ഓടിക്കുക. ക്രമേണ വേഗം ആര്‍ജ്ജിക്കുകയും അനുക്രമമായി കുറയ്ക്കുകയും ചെയ്യുന്ന ഡ്രൈവിംഗ് രീതി സ്വായത്തമാക്കുക
ചെറിയ യാത്രകളൊഴികെയുള്ള യാത്രകള്‍ മുന്‍കൂട്ടി തയ്യാറാക്കുക. പാര്‍ക്കിംഗിനെപ്പറ്റി മുന്‍കൂട്ടി ധാരണയുണ്ടാക്കുക
ഒരു മിനിറ്റിലധികം നിര്‍ത്തേണ്ട ഇടങ്ങളിലും ട്രാഫിക്ക് സിഗ്നലുകളിലുമൊക്കെ എഞ്ചിന്‍ ഓഫ് ചെയ്യുക
മൈലേജിനെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് ലളിതമായ ഡ്രൈവിംഗ്. പെട്ടെന്നുള്ള വേഗമെടുക്കലും ബ്രേക്കിംഗും ഗിയര്‍ ചെയിഞ്ചിംഗുമൊക്കെ മൈലേജ് മാത്രമല്ല വാഹനത്തിന്‍റെ ദീര്‍ഘായുസ് തന്നെ നഷ്ടപ്പെടുത്തും
പരമാവധി ഉയര്‍ന്ന ഫോര്‍ത്ത്, ഫിഫ്ത്ത് ഗിയറുകളില്‍ കഴിവതും 50 - 60 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ സമയം ഓടിക്കാനുള്ള മിടുക്കും ഇന്ധനക്ഷമത ഉയര്‍ത്തും
കാറോടിക്കുമ്പോള്‍ മുന്നില്‍ ഉയര്‍ന്നു വരുന്ന സാഹചര്യങ്ങളോട് അവസാന നിമിഷം പ്രതികരിക്കാന്‍ കാത്തിരിക്കരുത്. പ്രതിബന്ധങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യുക. മൈലേജു മാത്രമല്ല വാഹനത്തിന്‍റെയും നിങ്ങളുടെയും ആയുസ്സ് ഇതു മൂലം വര്‍ദ്ധിക്കും
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.