സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തി. ഒരു പവന് 680 രൂപ വർധിച്ച് 1,19,760 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 85 രൂപയാണ് കൂടിയത്.ഈ മാസം ആകെ സ്വർണ വിലയിൽ വന്ന മാറ്റങ്ങൾ അറിയാം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 85 രൂപയാണ് കൂടിയിട്ടുളളത്. പവന് 680 രൂപയാണ് വർധിച്ചിട്ടുള്ളത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,19, 760 രൂപയും ഗ്രാമിന് 14,970 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയാണ് വില വരുന്നത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില മാർച്ച് 6 ന് ആയിരുന്നു. 1,18,160 ആയിരുന്നു ആ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില. ഇക്കഴിഞ്ഞ ജനുവരി 29 ന് ആണ് കേരള ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണമെത്തിയത്. 1,31,160 രൂപയായിരുന്നു ജനുവരി 29 ന് സ്വർണവില. ഈ മാസം ആകെ സ്വർണ വിലയിൽ വന്ന മാറ്റങ്ങൾ അറിയാം.

Add Asianetnews as a Preferred SourcegooglePreferred

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

മാ‍‍‌ർച്ച് 1- 1,26,920 രൂപ ( ഏറ്റവും കൂടിയ സ്വ‍ർണ വില)

മാ‍‌‌ർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ

മാ‌‍‍‌ർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ

മാ‍‌‍ർച്ച് 4- 1,20, 640 രൂപ

മാ‍‌ർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 119440 രൂപ

മാ‍‍‌ർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ (ഏറ്റവും കുറഞ്ഞ സ്വ‍‍‍‍‌ർണ വില)

മാർച്ച് 7- 1, 20, 000 രൂപ

മാർച്ച് 8- 1, 20, 000 രൂപ

മാർച്ച് 9- 1,18,560 രൂപ

മാർച്ച് 10- 1,19,080 രൂപ

മാർച്ച് 11- Rs. 1,19,760 രൂപ

അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 290 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് ഇന്ന് 2,900 രൂപയാണ് ഇന്നത്തെ വിപണി വില.