
പുതിയ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാതെ തന്നെ നിലവിലെ കാര്‍ഡില്‍ കൂടുതല്‍ തുക ചെലവഴിക്കാനുള്ള അവസരവുമായി ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്‌സി ബാങ്കും. തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് പരിധി ഉയര്‍ത്താനുള്ള ഓഫറുകള്‍ ലഭിക്കും. ചിലരുടെ നിലവിലെ പരിധി ഇരട്ടിയിലേറെയായി ഉയര്‍ന്നിട്ടുണ്ട്. ഉപഭോക്താക്കളുടെ തിരിച്ചടവും വായ്പയുമായി ബന്ധപ്പെട്ട മറ്റു ഘടകങ്ങളും പരിഗണിച്ചാണ് ബാങ്കുകള്‍ സാധാരണയായി ക്രെഡിറ്റ് പരിധി ഉയര്‍ത്താനുള്ള അര്‍ഹത നിശ്ചയിക്കുന്നത്. ബാങ്കുകളുടെ ആപ്പുകള്‍, എസ്എംഎസ്, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവയിലൂടെ ഓഫര്‍ ലഭ്യമാണോയെന്ന് പരിശോധിക്കാം.
ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് താഴെപ്പറയുന്ന മാര്‍ഗങ്ങളിലൂടെ ഓഫര്‍ പരിശോധിക്കാം.
എസ്എംഎസ്: ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍നിന്ന് 'CRLIM + ക്രെഡിറ്റ് കാര്‍ഡ് നമ്പറിന്‍റെ അവസാന നാല് അക്കങ്ങള്‍'' എന്ന സന്ദേശം 5676766 എന്ന നമ്പറിലേക്ക് അയയ്ക്കുക.
വാട്‌സ്ആപ്: 'Credit Card Services' വിഭാഗത്തിലെത്തി ക്രെഡിറ്റ് കാര്‍ഡ് പരിധി ഉയര്‍ത്താനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം.
എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും എസ്എംഎസ്, ഇമെയില്‍, വാട്‌സ്ആപ് എന്നിവയിലൂടെ പരിധി ഉയര്‍ത്താനുള്ള ഓഫറുകള്‍ ലഭിക്കുന്നുണ്ട്. അര്‍ഹത പരിശോധിക്കാന്‍ ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡ് ലിമിറ്റ് എന്‍ഹാന്‍സ്‌മെന്‍റ് പേജില്‍ കാര്‍ഡ് നമ്പറിന്‍റെ അവസാന നാല് അക്കങ്ങളും ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും നല്‍കണം.
വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു ഓഫര്‍ ലഭിച്ചതെന്ന് ചില ഉപഭോക്താക്കള്‍ പറയുന്നു. എന്നാല്‍, എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഓഫര്‍ ലഭിച്ചിട്ടില്ല. അധിക ചെലവോ നിബന്ധനകളോ ഇല്ലാതെയാണ് പുതിയ പരിധി അനുവദിക്കുന്നതെന്നും തിരഞ്ഞെടുത്ത ഏതാനും ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതകാലത്തേക്കാണ് ഓഫറെന്നും ബാങ്കുകള്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.