കൂട്ടുകാരന് പണം നല്‍കാന്‍ 'പറഞ്ഞാല്‍' ഐസിഐസിഐ ബാങ്കിന്‍റെ ആപ്പ് നല്‍കും

By Web TeamFirst Published Dec 9, 2018, 8:28 PM IST
Highlights

അക്കൗണ്ട് ഉടമയുടെ ശബ്ദം ഉപയോഗിച്ച് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്ന സംവിധാനവും ഇതിലുണ്ട്. നിങ്ങള്‍ കൂട്ടുകാരന് പണം നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ പണം ഉടന്‍ തന്നെ നിങ്ങള്‍ പറഞ്ഞ കൂട്ടുകാരന്‍റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫറാകും.

ചെന്നൈ: റോബോട്ടിക്സ് അല്‍ഗോരിതത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഐസിഐസിഐ ബാങ്ക് പുറത്തിറക്കി. മണി കോച്ച് എന്ന പേരിലാണ് ബാങ്ക് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഏതെല്ലാം മേഖലകളിലാണ് നിക്ഷേപിക്കേണ്ടതെന്ന് ശുപാര്‍ശ ചെയ്യുകയും നിക്ഷേപവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ഈ ആപ്പ് 24 മണിക്കൂര്‍ നിരീക്ഷിക്കുകയും ചെയ്യും.

അക്കൗണ്ട് ഉടമയുടെ ശബ്ദം ഉപയോഗിച്ച് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്ന സംവിധാനവും ഇതിലുണ്ട്. നിങ്ങള്‍ കൂട്ടുകാരന് പണം നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ പണം ഉടന്‍ തന്നെ നിങ്ങള്‍ പറഞ്ഞ കൂട്ടുകാരന്‍റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫറാകും. ആപ്പിളിന്‍റെ ഐ ഫോണ്‍, ഐ പാഡ്, ഐ ഒ എസ് പതിപ്പുകള്‍ എന്നിവയില്‍ നിങ്ങള്‍ക്ക് ഈ സേവനം ലഭിക്കും. ആപ്പിളിന്‍റെ 'സിരി' സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. 

ആദ്യമായാണ് ഒരു ബാങ്ക് ഇത്തരത്തിലൊരു സേവനം അവതരിപ്പിക്കുന്നത്. കടലാസ് രഹിത കെവൈസി, മ്യൂച്വല്‍ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ മണി കോച്ച് വഴി എളുപ്പത്തില്‍ ചെയ്യാനാകും. 

click me!