കൊച്ചി നഗര ഹൃദയത്തിൽ ഒരു സ്വപ്ന ഭവനം, ശോഭ ഐൽ ഇത് നിങ്ങളുടെ ഹൃദയത്തിലും ഇടം നേടും !

By Web TeamFirst Published Dec 9, 2018, 5:43 PM IST
Highlights

നൂതന സൗകര്യങ്ങളോട് കൂടിയ മൂന്ന് തരം ആഡംബര അപ്പാര്‍ട്ടുമെന്‍റുകളാകും ശോഭ ഐലിന്‍റെ ഭാഗമായുണ്ടാകുക. മൂന്ന് ബിഎച്ച്കെ, മൂന്ന് ബിഎച്ച്കെ+സ്റ്റുഡി+യൂട്ടിലിറ്റി, നാല് ബിഎച്ച്കെ+യൂട്ടിലിറ്റി എന്നിവയാണ് ശോഭ ഐല്‍ നിങ്ങള്‍ക്കായി ഒരുക്കുന്നത്. വൈറ്റില സില്‍വര്‍സാന്‍റ് ദ്വീപിലാണ് ശോഭ ഐല്‍ നഗരത്തിന് ആകെ അഭിമാനത്തോടെ സജീവമാകാന്‍ പോകുന്നത്. 

കൊച്ചി: കേരളത്തിന്‍റെ വ്യവസായ തലസ്ഥാനമായ കൊച്ചിയില്‍ ആഡംബര അപ്പാര്‍ട്ടുമെന്‍റ് പ്രോജക്ടുമായി ശോഭ ലിമിറ്റഡ് എത്തിയിരിക്കുകയാണ്. കൊച്ചി വൈറ്റിലയിലാണ് ശോഭ ഐല്‍ എന്ന് പേരിട്ടിരിക്കുന്ന ലക്ഷ്വറി അപ്പാര്‍ട്ടുമെന്‍റ് പ്രോജക്ട് ഉയരാന്‍ പോകുന്നത്. മൂന്ന് പതിറ്റാണ്ടുകളായി നിര്‍മ്മാണ മേഖലയിലെ പ്രശസ്ത നാമമായ ശോഭ ലിമിറ്റഡിന്‍റെ അപ്പാര്‍ട്ടുമെന്‍റ് പദ്ധതിയാണിത്.

നൂതന സൗകര്യങ്ങളോട് കൂടിയ മൂന്ന് തരം ആഡംബര അപ്പാര്‍ട്ടുമെന്‍റുകളാകും ശോഭ ഐലിന്‍റെ ഭാഗമായുണ്ടാകുക. മൂന്ന് ബിഎച്ച്കെ, മൂന്ന് ബിഎച്ച്കെ+സ്റ്റഡി+യൂട്ടിലിറ്റി, നാല് ബിഎച്ച്കെ+യൂട്ടിലിറ്റി എന്നിവയാണ് ശോഭ ഐല്‍ നിങ്ങള്‍ക്കായി ഒരുക്കുന്നത്. വൈറ്റില സില്‍വര്‍സാന്‍റ് ദ്വീപിലാണ് ശോഭ ഐല്‍ നഗരത്തിന് ആകെ അഭിമാനത്തോടെ സജീവമാകാന്‍ പോകുന്നത്. 

ഫ്ലോറിങ്ങില്‍ തുടങ്ങി അപ്പാര്‍ട്ടുമെന്‍റ് നിര്‍മ്മാണത്തിന്‍റെ എല്ലാ ഘട്ടങ്ങളും മികച്ച ആര്‍ക്കിടെക്കുകളുടെ നേരിട്ടുളള മേല്‍നോട്ടത്തിലാകും നടക്കുന്നത്. കുട്ടികള്‍ക്കുളള കളിസ്ഥലം, എല്ലാ സൗകര്യങ്ങളോടും കൂടിയ ക്ലബ്ബ് ഹൗസ്, മൂന്ന് ലിഫ്റ്റ് സംവിധാനം, യോഗ ചെയ്യുന്നതിനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഇന്‍ഡോര്‍ സ്പേസ്, ബാഡ്മിന്‍റണ്‍ കോര്‍ട്ട്, ബില്ലാര്‍ഡിനും ടേബിള്‍ ടെന്നീസിനുമായി ഏറ്റവും മികച്ച സംവിധാനം എന്നിവ പ്രോജക്ടിന്‍റെ ഭാഗമായുണ്ടാകും.

ഇത് കൂടാതെ എല്ലാ സംവിധാനങ്ങളോടും കൂടിയ സ്വിമ്മിങ് പൂള്‍, ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിശാലമായ പുല്‍ത്തകിടി, വോളിബോള്‍ കോര്‍ട്ട്, ജോഗിങ് ട്രാക്ക്, ഫിഷിങ് ബേ ഉള്‍പ്പടെ മറ്റ് അപ്പാര്‍ട്ടുമെന്‍റ് പ്രോജക്ടുകളില്‍ നിന്ന് വ്യത്യസ്തമായ നിരവധി പ്രത്യേകതകളോടെയാകും ശോഭ ഐല്‍ പദ്ധതി ശോഭ ലിമിറ്റഡ് പണിതുയര്‍ത്തുക. സന്ദര്‍ശകര്‍ക്കായി പ്രത്യേക പാര്‍ക്കിങ് ഏരിയയും പദ്ധതിയുടെ ഭാഗമായുണ്ടാകും. സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റും ആധുനിക വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റും പ്രോജക്ടിലുണ്ടാകും. 

1995 ല്‍ പിഎന്‍സി മേനോന്‍ ആരംഭിച്ച ശോഭ ലിമിറ്റഡ് ഇന്ന് 2,800 കോടി രൂപ മൂലധന വലുപ്പമുളള കമ്പനിയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഗള്‍ഫ് മേഖലയിലെ പ്രമുഖ നിര്‍മ്മാതാക്കളാണ് ഇവര്‍. ഇന്ന് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ അറിയപ്പെടുന്ന നാമം കൂടിയാണ് ശോഭ ലിമിറ്റഡ്. 

ശോഭ ഐല്‍ പ്രോജക്ടില്‍ നിന്ന് കൊച്ചിയിലെ പ്രധാന സ്ഥലങ്ങളിലേക്കുളള ദൂരം:

ഗോള്‍ഡ് സൂക്ക് : 2.4 കിലോമീറ്റര്‍

മൊബിലിറ്റി ഹബ്ബ് : 300 മീറ്റര്‍

സൗത്ത് റെയില്‍വേ സ്റ്റേഷന്‍ : 5.9 കിലോമീറ്റര്‍

ഇഎംസി ഹോസ്പിറ്റല്‍ : 5.5 കിലോമീറ്റര്‍

ലുലു മാള്‍ : എട്ട് കിലോമീറ്റര്‍

കൊച്ചി വിമാനത്താവളം : 30.5 കിലോമീറ്റര്‍   

click me!