ആദായ നികുതി സംബന്ധിച്ച സംശയങ്ങള്‍ ചാറ്റ് ചെയ്ത് തീര്‍ക്കാം

By Web DeskFirst Published Oct 18, 2017, 4:46 PM IST
Highlights

ദില്ലി: നികുതി ദായകരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ലൈവ് ചാറ്റ് സൗകര്യവുമായി ആദായ നികുതി വകുപ്പ്. ഇന്‍കം ടാക്സ് അടക്കമുള്ള പ്രത്യക്ഷ നികുതികളെക്കുറിച്ച് ജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക് ഇനിമുതല്‍ വെബ്സൈറ്റിലൂടെ അപ്പപ്പോള്‍ തന്നെ വിദഗ്ദര്‍ ഉത്തരം നല്‍കും.

ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റായ www.incometaxindia.gov.inല്‍ ഇതിനായി ലൈവ് ചാറ്റ് ഓണ്‍ലൈന്‍ എന്ന പുതിയ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ സംശയങ്ങള്‍ ചോദിക്കാം. ആദായ നികുതി വകുപ്പിലെ വിദഗ്ദര്‍ക്ക് പുറമെ മറ്റ് ടാക്സ് പ്രാക്ടീഷണര്‍മാരും പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കും. ഉപയോക്താക്കളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് ലൈവ് ചാറ്റ് സംവിധാനം കൂടുതല്‍ വിപുലമാക്കാനും പദ്ധതിയുണ്ടെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇ-മെയില്‍ അഡ്രസ് നല്‍കി ചാറ്റ് റൂമില്‍ പ്രവേശിക്കാം. ചാറ്റ് സംഭാഷണം മുഴുവനായി ഇ-മെയിലായി ലഭിക്കാനുള്ള സംവിധാനവുമുണ്ട്. എന്നാല്‍ ചാറ്റിലൂടെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഒരു വിദഗ്ദാഭിപ്രായമായി മാത്രം കാണണമെന്നും സര്‍ക്കാറിന്റെ ഔദ്ദ്യോഗിക വിശദീകരണമായി പരിഗണിക്കരുതെന്നും അറിയിച്ചിട്ടുണ്ട്.

click me!