നോട്ട് നിരോധനം; ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണം കുത്തനെ കൂടി

By Web DeskFirst Published Aug 8, 2017, 12:38 AM IST
Highlights

ദില്ലി: നോട്ട് നിരോധനത്തെത്തുടര്‍ന്ന് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2015-16 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2016-2017 സാമ്പത്തിക വര്‍ഷം റിട്ടേണ്‍ സമര്‍പ്പിച്ചരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

2015-2016 സാമ്പത്തിക വര്‍ഷം 2.26 കോടി റിട്ടേണുകളാണ് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ 2016-17 കാലഘട്ടത്തില്‍ ഇത് 2.82 കോടി ആയി ഉയര്‍ന്നു. ഈ മാസം അഞ്ചിനായിരുന്നു റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തെതുടര്‍ന്നാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം ഉയര്‍ന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. നോട്ട് റദ്ദാക്കല്‍, കള്ളപ്പണം തടയല്‍ തുടങ്ങിയ നടപടികളുടെ ഫലമാണ് റിട്ടേണ്‍ ഉയര്‍ന്നത്.

നോട്ട് റദ്ദാക്കല്‍ നടപ്പാക്കിയ 50 ദിവസത്തിനുള്ളിലും അതിനുശേഷവും വെളിപ്പെടുത്താത്ത നിരവധി നിക്ഷേപങ്ങളാണ് ബാങ്കുകളില്‍ എത്തിയതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 2016 നവംബര്‍ എട്ടിനാണ് രാജ്യത്തെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്രം ഉത്തവിറക്കിയത്.

 

click me!