പ്രവാസി പണത്തില്‍ ഇന്ത്യ വീണ്ടും 'ഒന്നാം നമ്പര്‍'

By Web TeamFirst Published Dec 9, 2018, 9:20 PM IST
Highlights

6,700 കോടി ഡോളറുമായി ചൈനയാണ് തൊട്ടുപിന്നില്‍, മെക്സിക്കോ ഫിലിപ്പിയന്‍സ് എന്നിവരാണ് മൂന്നാം സ്ഥാനത്ത്. 3,400 കോടി ഡോളറാണ് ഈ രാജ്യങ്ങളിലേക്ക് അവിടുത്തെ പ്രവാസികളായ പൗരന്മാര്‍ എത്തിക്കുന്ന പണം. 

ന്യൂയോര്‍ക്ക്: പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തുമെന്ന് ലോക ബാങ്ക്. ഈ വര്‍ഷം പ്രവാസികള്‍ ഇന്ത്യയിലേക്ക് അയ‍യ്ക്കുന്ന തുക 8,000 കോടി ഡോളറിലെത്തുമെന്നും ലോക ബാങ്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടില്‍  വ്യക്തമാക്കുന്നു. 

6,700 കോടി ഡോളറുമായി ചൈനയാണ് തൊട്ടുപിന്നില്‍, മെക്സിക്കോ ഫിലിപ്പിയന്‍സ് എന്നിവരാണ് മൂന്നാം സ്ഥാനത്ത്. 3,400 കോടി ഡോളറാണ് ഈ രാജ്യങ്ങളിലേക്ക് അവിടുത്തെ പ്രവാസികളായ പൗരന്മാര്‍ എത്തിക്കുന്ന പണം. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയിലേക്കുളള പ്രവാസി പണമൊഴുക്ക് കൂടുന്നുണ്ട്. 2017 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജിഡിപിയുടെ 2.7 ശതമാനമായിരുന്നു പ്രവാസികളുടെ സംഭാവന. 

എന്നാല്‍, വരുന്ന വര്‍ഷം പ്രവാസി പണത്തിന്‍റെ ഒഴുക്കില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകില്ലെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വന്‍ സാമ്പത്തിക ശക്തികളുടെ വളര്‍ച്ചയില്‍ കുറവുണ്ടാകുകയും ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപ്പോകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുകയും എണ്ണവിലക്കയറ്റത്തിന് ശമനമുണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണിത്.   

click me!