ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് വന്‍ നേട്ടം

Published : Dec 07, 2018, 12:53 PM ISTUpdated : Dec 07, 2018, 02:44 PM IST
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് വന്‍ നേട്ടം

Synopsis

ക്രൂഡ് ഓയിലിന്‍റെ വില വീണ്ടും ബാരലിന് അറുപത് ഡോളറിന് താഴേക്ക് പോയതും രൂപയുടെ നേട്ടത്തിന് കാരണമായി. ഇന്ന് ബാരലിന് 59.69 ഡോളറാണ് ക്രൂഡ് ഓയിലിന്‍റെ നിരക്ക്. 

മുംബൈ: വെള്ളിയാഴ്ച്ച വിനിമയ വിപണിയില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം. വിപണിയില്‍ ഡോളറിനെതിരെ 70.90 ന് വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 46 പൈസ മൂല്യമുയര്‍ന്ന് 70.44 എന്ന നിലയിലാണിപ്പോള്‍.

ഇറക്കുമതി മേഖലയുമായി ബന്ധപ്പെട്ടവരും ബാങ്കുകളും വലിയ തോതില്‍ ഡോളര്‍ വില്‍പ്പന തുടരുന്നതാണ് ഇന്ത്യന്‍ കറന്‍സിക്ക് നേട്ടമായത്. വിദേശ നിക്ഷേപ മേഖലയില്‍ നിന്നും ഇന്ത്യന്‍ നാണയത്തിന് വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. 

ക്രൂഡ് ഓയിലിന്‍റെ വില വീണ്ടും ബാരലിന് അറുപത് ഡോളറിന് താഴേക്ക് പോയതും രൂപയുടെ നേട്ടത്തിന് കാരണമായി. ഇന്ന് ബാരലിന് 59.69 ഡോളറാണ് ക്രൂഡ് ഓയിലിന്‍റെ നിരക്ക്. 

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും; രൂപയുടെ ഇടിവ് തിരിച്ചടി
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ഇന്ത്യ; ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്