
കൊച്ചി: ബാങ്കുകൾ അടിസ്ഥാന വായ്പാ നിരക്ക് കുറച്ചത് ഏറ്റവും അധികം സ്വാധീനിക്കുന്ന സംസ്ഥാനം കേരളമായിരിക്കും. വാഹന – ഭവന നിർമാണ മേഖലകൾ മാന്ദ്യം മറികടക്കുമെന്നാണ് വിപണി കണക്കുകൂട്ടുന്നത്. വീടെന്ന സ്വപ്നം താലോലിക്കുന്നവർക്ക് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാകും
എസ് ബി ഐയും യൂണിയൻ ബാങ്കും അടക്കമുളളവ അടിസ്ഥാന വായ്പാ നിരക്ക് എട്ടിലേക്ക് എത്തിച്ചതോടെ മറ്റു ബാങ്കുകൾക്കും പലിശ കുറയ്ക്കാതെ നിവൃത്തിയില്ല. മാത്രവുമല്ല കൂടുതൽ വായ്പകൾ നൽകിയാലേ ബാങ്കിങ് പിടിച്ചുനിൽക്കാനാകൂ. അതായത് ഭവനവായ്പകളിലടക്കം പല ബാങ്കുകളും പുലർത്തുന്ന കടുംപിടുത്തവും നൂലാമാലകളും കുറയ്ക്കേണ്ടിവരും.
അത്യന്തികമായ ഇത് ഗുണം ചെയ്യുക പൊതുജനത്തിനുതന്നെയാകും. പ്രത്യേകിച്ചും ഭവന വായ്പകളെ ഏറ്റവും അധികം ആശ്രയിക്കുന്ന കേരളം പോലുളള ഒരു സംസ്ഥനത്ത്. പത്തുലക്ഷം രൂപയുടെ ഭവനവായ്പയുടെ തിരിച്ചടയിവിൽ നിലവിലേ നിരക്കിനേക്കാൾ ശരാശരി അയ്യായിരം രൂപയുടെ കുറവ് പ്രതിവർഷം ഉണ്ടാകും. ദീർഘകാല വായ്പകൾ കണക്കാക്കുന്പോൾ സാധാരണക്കാരന് തീരുമാനം ഏറെ ഗുണം ചെയ്യും. ഇത് നഗരങ്ങളിലടക്കം പൊതുവേ മാന്ദ്യത്തിലായ നിർമാണ മേഖലക്ക് ഉണർവ് നൽകും
വാഹനവിപണിയിലും തീരുമാനം ചലനം സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടൽ . പ്രത്യേകിച്ചും ചെറുവാഹനമെങ്കിലും സ്വപ്നമായ സാധാരണക്കാർക്ക്. വാഹനിവിപണിയിൽ ചെറുസെഗ്മമെന്‍റുകളിൽ വേഗത്തിലുളള ഉണർവും കണക്കുകൂട്ടുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.