പൊതുമേഖല ഓഹരി വിറ്റഴിച്ച് കോടികള്‍ നേടിയെടുത്ത് കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Feb 18, 2019, 11:26 AM IST
Highlights

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും ലക്ഷ്യം നേടിയെടുക്കാമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. കഴിഞ്ഞ ആഴ്ച, ഭാരത് -22 ഇടിഎഫ് പദ്ധതി വഴി 10,000 കോടി രൂപയും, മറ്റ് ഓഹരി വില്‍പ്പനയിലൂടെ 5,379 കോടി രൂപയും സര്‍ക്കാര്‍ സമാഹരിച്ചു. 

ദില്ലി: നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഓഹരി വില്‍പ്പനയിലൂടെ 53,558 കോടി രൂപ സമാഹരിച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം 80,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ മുന്‍ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്. 

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും ലക്ഷ്യം നേടിയെടുക്കാമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. കഴിഞ്ഞ ആഴ്ച, ഭാരത് -22 ഇടിഎഫ് പദ്ധതി വഴി 10,000 കോടി രൂപയും, മറ്റ് ഓഹരി വില്‍പ്പനയിലൂടെ 5,379 കോടി രൂപയും സര്‍ക്കാര്‍ സമാഹരിച്ചു. 

റിറ്റ്സ്, ഇന്ത്യന്‍ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് (ഐകോണ്‍), മിദാനി, ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്സ് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രഥമിക ഓഹരി വില്‍പ്പന വഴി 1,700 കോടി രൂപയിലധികം സര്‍ക്കാരിന് നേടാനായി. 
 
click me!