
ദില്ലി: 2040 തോടെ ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ച അഞ്ച് മടങ്ങ് വര്‍ധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.നിര്‍മ്മാണ, ഗതാഗത മേഖലയുടെ വളര്‍ച്ചയിലൂടെയാണ് ഇത് സാധ്യമാകുക.ഊര്‍ജ്ജമാണ് ഒരു രാജ്യത്തിന്റെ വളര്‍ച്ചയുടെ ആണിക്കല്ല്. എണ്ണയുടേയും വാതകങ്ങളുടേയും ആഭ്യന്തര ഉത്പാദനം വര്‍ദ്ദിപ്പിക്കുകയും ഊര്‍ജ്ജ ഇറക്കുമതി കുറക്കുകയുമാണ് ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ചെയ്യേണ്ടതെന്നും മോദി പറഞ്ഞു.
ദില്ലിയില്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പന്ത്രണ്ടാമത് പെട്രോടെക്ക് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. പ്രകൃതിവാതക പൈപ്പുകളുടെ ഇപ്പോഴത്തെ നീളം പതിനയ്യായിരം കിലോമീറ്ററാണ് ഇത് അഞ്ച് വര്‍ഷം കൊണ്ട് മുപ്പതിനായിരം കിലോമീറ്ററാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2022 ഓടെ 10 ശതമാനം ഊര്‍ജ്ജ ഇറക്കുമതി കുറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.