ബാങ്കിനു പിന്നാലെ തപാല്‍വകുപ്പ് ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങുന്നു

Published : Sep 10, 2018, 05:44 PM ISTUpdated : Sep 19, 2018, 09:22 AM IST
ബാങ്കിനു പിന്നാലെ തപാല്‍വകുപ്പ് ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങുന്നു

Synopsis

പുതിയ കമ്പനി നിലവില്‍ വരുന്നതോടെ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ഉല്‍പ്പന്ന ശ്രേണി ഉപഭോക്താക്കള്‍ക്ക് ലഭ്യമാവും. തപാല്‍ വകുപ്പിന് കീഴില്‍ ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങുന്നത് സംബന്ധിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപദേശകനെ അടുത്തയാഴ്ച്ച തന്നെ നിയമിക്കും. 

ദില്ലി:ബാങ്കിംഗ് മേഖലയില്‍ വലിയ മുന്നേറ്റം നടത്താനായി പേയ്മെന്‍റ്സ് ബാങ്ക് തുടങ്ങിയ ഇന്ത്യന്‍ തപാല്‍ വകുപ്പ് ഇന്‍ഷുറന്‍സ് മേഖലയിലേക്കും ചുവടുവയ്ക്കുന്നു. തപാല്‍ വകുപ്പിന് കീഴില്‍ പ്രത്യേക കമ്പനി തുടങ്ങിയാവും ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുക. 

തപാല്‍ വകുപ്പ് നിലവില്‍ ഇന്‍ഷുറന്‍സ് സേവനം ലഭ്യമാക്കുന്നുണ്ട്. രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികളാണ് തപാല്‍ വകുപ്പിന് കീഴില്‍ ഇപ്പോള്‍ നിലവിലുളളത്. 

പുതിയ കമ്പനി നിലവില്‍ വരുന്നതോടെ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ഉല്‍പ്പന്ന ശ്രേണി ഉപഭോക്താക്കള്‍ക്ക് ലഭ്യമാവും. തപാല്‍ വകുപ്പിന് കീഴില്‍ ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങുന്നത് സംബന്ധിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപദേശകനെ അടുത്തയാഴ്ച്ച തന്നെ നിയമിക്കും. 

രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖല നിര്‍മ്മിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് തപാല്‍ വകുപ്പ് ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്കിന് (ഐപിപിഐ) തുടക്കം കുറിച്ചത്.

 

കുറെ നാളുകളായി തപാല്‍ വകുപ്പ് നടപ്പാക്കിവരുന്ന വൈവിധ്യവത്കരണ ശ്രമങ്ങളുടെ ഭാഗമാണ് ഇന്‍ഷുറന്‍സ് കമ്പനി പദ്ധതി നടപ്പാക്കുന്നത്. മുന്‍പ് പാഴ്സല്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യാനായി പാഴ്സല്‍ ഡയറക്ട്രേറ്റ് തുടങ്ങിയിരുന്നു. ദേശീയ മാധ്യമമായ സീ ബിസിനസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

പാരമ്പര്യമുളള സേവനം

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുളള ഇന്‍ഷുറന്‍സ് പദ്ധതിയാണ് പോസ്റ്റ് വകുപ്പിന്‍റേത്. പോസ്റ്റ്ല്‍ ലൈഫ് ഇന്‍ഷുറന്‍സ് (പിഎല്‍ഐ), റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആര്‍പിഎല്‍ഐ) എന്നിവയാണിവ. 1884 ലാണ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സിന് തപാല്‍ വകുപ്പ് തുടക്കമിടുന്നത്. 2017 ലെ കണക്കുകള്‍ പ്രകാരം പിഎല്‍ഐയില്‍ 46.8 ലക്ഷം പേരും ആര്‍പിഎല്‍ഐയില്‍ 1.46 ലക്ഷം ഗുണഭോക്താക്കളുമുണ്ട്.    

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍