ഇന്ത്യ എല്ലാ മേഖലയിലും ഒരേപോലെ വളരും: ഇന്ത്യ റേറ്റിംഗ്സ് റിപ്പോര്‍ട്ട് പുറത്ത്

By Web TeamFirst Published Jan 18, 2019, 12:43 PM IST
Highlights

2019 സാമ്പത്തിക വർഷം ഇന്ത്യയുടെ ധനക്കമ്മി പ്രതീക്ഷിച്ചിരുന്ന 3.3 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി വളരുമെന്നും പ്രതീക്ഷിക്കുന്നു

ദില്ലി: ആഗോളസാഹചര്യം അനുകൂലമായാൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന വളർച്ച കൂടുമെന്ന് പ്രവചനം. 2019 -20 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‍ വ്യവസ്ഥ 7.5 ശതമാനം വളരുമെന്നാണ് യുഎസ് റേറ്റിംഗ് സ്ഥാപനമായ ഫിച്ചിന്‍റെ ഇന്ത്യന്‍ വിഭാഗമായ ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ചിന്റെ പ്രവചനം. എല്ലാ മേഖലകളിലും ഒരുപോലെ വളർ‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തൽ. 

2017-18 വർഷം 6.7 ശതമാനമായിരുന്നു വളർച്ച. നടപ്പുവർഷം അത് 7.2 ൽ എത്തുമെന്നും ഇന്ത്യ റേറ്റിംഗ്സ്  അഭിപ്രായപ്പെടുന്നു. മൊത്തവില, റീട്ടെയ്ൽ പണപ്പെരുപ്പം നൽകുന്ന സമ്മർ‍ദ്ദം കുറഞ്ഞ നിലയിൽ തുടരുന്നതും മികച്ച മൺസൂൺ സംബന്ധിച്ച പ്രതീക്ഷയും ക്രൂ‍ഡ് ഓയിൽ വിലയിലുണ്ടായ ഇടിവും റിസർവ് ബാങ്ക് നിരക്കുകൾ കുറയ്ക്കാൻ പ്രേരിപ്പിക്കുമെന്നാണ് ഇന്ത്യ റേറ്റിംഗിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 

2019 സാമ്പത്തിക വർഷം ഇന്ത്യയുടെ ധനക്കമ്മി പ്രതീക്ഷിച്ചിരുന്ന 3.3 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി വളരുമെന്നും പ്രതീക്ഷിക്കുന്നു. റീട്ടെയ്ൽ മേഖലയിൽ 3.4 ശതമാനവും ഹോൾസെയിൽ മേഖലയിൽ 4.3 ശതമാനവും പണപ്പെരുപ്പമാണ് പ്രതീക്ഷിക്കുന്നത്.

click me!