രാജ്യത്തിന്‍റെ ധനകമ്മി ഉയരുന്നു; ബജറ്റ് അനുമാനത്തിന്‍റെ 95 ശതമാനത്തില്‍

Published : Nov 26, 2018, 11:33 AM IST
രാജ്യത്തിന്‍റെ ധനകമ്മി ഉയരുന്നു; ബജറ്റ് അനുമാനത്തിന്‍റെ 95 ശതമാനത്തില്‍

Synopsis

നടപ്പ് വര്‍ഷം ധനകമ്മി ജിഡിപിയുടെ 3.3 ശതമാനത്തില്‍ നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്‍റെ വരുമാനവും ചെലവും തമ്മിലുളള വ്യത്യാസമാണ് ധനകമ്മിയായി കണക്കാക്കുന്നത്. 

ദില്ലി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ആറ് മാസക്കാലത്ത് ധനകമ്മിയില്‍ വന്‍ വളര്‍ച്ച. ആറ് മാസം കൊണ്ട് ധനകമ്മി ബജറ്റ് അനുമാനത്തിന്‍റെ 95 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. 

ധനകമ്മി ഇപ്പോള്‍ 5.94 ലക്ഷം കോടി രൂപയിലെത്തി നില്‍ക്കുന്നു. ഇത് സര്‍ക്കാരിന്‍റെ ബജറ്റ് അനുമാനത്തിന്‍റെ 95 ശതമാനം വരും. ബജറ്റ് അനുമാനം 6.24 ലക്ഷം കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേകാലയിളവില്‍ ധനകമ്മി ബജറ്റ് അനുമാനത്തിന്‍റെ 91 ശതമാനമായിരുന്നു. 

നടപ്പ് വര്‍ഷം ധനകമ്മി ജിഡിപിയുടെ 3.3 ശതമാനത്തില്‍ നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്‍റെ വരുമാനവും ചെലവും തമ്മിലുളള വ്യത്യാസമാണ് ധനകമ്മിയായി കണക്കാക്കുന്നത്. സാധാരണ ധനകമ്മി പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വളരുമ്പോള്‍ വിപണിയില്‍ നിന്നും വായ്പയെടുത്താണ് പ്രതിസന്ധി പരിഹരിക്കുന്നത്. ഇത്തരം നടപടികള്‍ പലിശനിരക്ക് വര്‍ദ്ധനയ്ക്ക് കരാണമാകാറുണ്ട്. 

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?