ആഗോള തലത്തില്‍ വന്‍ സ്വാധീന ശക്തിയായി ഇന്ത്യ വളരുന്നു

By Web TeamFirst Published Jan 22, 2019, 10:13 AM IST
Highlights

ഐഎംഎഫിന്‍റെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്‍ഘടന 7.5 ശതമാനം  വളര്‍ച്ച കൈവരിക്കും. 2019 മാര്‍ച്ച് 31 ന് അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനമായിരിക്കും ഇന്ത്യയുടെ വളര്‍ച്ച. 

ദില്ലി: ആഗോള വളര്‍ച്ചയില്‍ ഇന്ത്യയുടെ സ്വാധീനം വലിയ തോതില്‍ വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. ആഗോള വളര്‍ച്ചയില്‍ ഇന്ത്യയുടെ വിഹിതം 14.5 ശതമാനമായി ഉയര്‍ന്നു. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ആണ് കണക്കുകള്‍ പുറത്തുവിട്ടത്. 

ഐഎംഎഫിന്‍റെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്‍ഘടന 7.5 ശതമാനം  വളര്‍ച്ച കൈവരിക്കും. 2019 മാര്‍ച്ച് 31 ന് അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനമായിരിക്കും ഇന്ത്യയുടെ വളര്‍ച്ച. 

ഐഎംഎഫിന്‍റെ ലോക സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം എണ്ണവില കുറഞ്ഞതും പണപ്പെരുപ്പം കുറയുന്നതും ഇന്ത്യന്‍ സമ്പദ്‍ഘടനയ്ക്ക് ഈ വര്‍ഷം ഉണര്‍വിന്‍റേതാകും. 2020-21 ആകുമ്പോഴേക്കും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.7 ശതമാനത്തിലേക്ക് ഉയരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റൊരു ഏഷ്യന്‍ സാമ്പത്തിക ശക്തിയായ ചൈന അടുത്ത രണ്ട് വര്‍ഷങ്ങളിലും 6.2 ശതമാനം വളര്‍ച്ചയായിരിക്കും കൈവരിക്കുക. 

click me!