
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ സ്കൂള്‍ വിദ്യാര്‍ത്ഥി ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി. ഓണ്‍ലൈന്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലൂടെയാണ് അക്ഷയ് റുപാരിലിയ എന്ന 19 വയസുകാരന്‍ കോടീശ്വരനായത്. ബിസിനസ് തുടങ്ങി ഒരു വര്‍ഷത്തിനുള്ളിലാണ് ഇന്ത്യന്‍ വംശജനായ അക്ഷയ് കോടീശ്വരനായത്. 12 മില്ല്യൺ പൗണ്ടാണ് (ഏകദേശം 102 കോടിയോളം ഇന്ത്യന്‍ രൂപ) ഇന്ന് അക്ഷയുടെ സമ്പാദ്യം.
7,000 പൗണ്ട് ബന്ധുക്കളില്‍ നിന്ന് കടം വാങ്ങിയാണ് അക്ഷയ് ബിസിനസ് തുടങ്ങിയത്. ഇന്ന് 12 പേരുടെ തൊഴില്‍ദാതാവാണ് അക്ഷയ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അക്ഷയ് ബിസിനസ് തുടങ്ങിയ ആദ്യ നാളുകളില്‍ ക്ലാസില്‍ പോകുന്ന സമയങ്ങളില്‍ തനിക്ക് വരുന്ന ഔദ്യോഗിക ഫോണ്‍കോളുകളെടുക്കാന്‍ കോള്‍സെന്‍ററുകളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പിന്നീട് സ്വയംതൊഴില്‍ സ്വയംതൊഴില്‍ ചെയ്യുന്ന അമ്മമാരെ ഉള്‍പ്പെടുത്തിയൊരു നെറ്റ് വര്‍ക്ക് തുടങ്ങി. ഈ നെറ്റ് വര്‍ക്കിലുടെയാണ് ഇടപാടുകാരെ കണ്ടത്തുന്നത്.
അക്ഷയുടെ അച്ഛനും അമ്മയും ബധിരരാണ്. അച്ഛന്‍ കെയര്‍ വര്‍ക്കറായും അമ്മ ബധിരകുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയായും ജോലി ചെയ്യുന്നു. തങ്ങളെ സംരക്ഷിക്കാന്‍ പ്രാപ്തനായ മകന്‍റെ വിജയത്തില്‍ ഇരുവരും അതീവ സന്തുഷ്ടരാണ്. യു.കെയില്‍ ഏറ്റവുമധികം പ്രചാരമുള്ള റിയല്‍ എസ്റ്റേറ്റ് വെബ്സൈറ്റുകളില്‍ 18-ാം സ്ഥാനത്താണ് ഇപ്പോള്‍ അക്ഷയുടെ doorsteps.co.ukയുടെ സ്ഥാനം. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ അഡ്മിഷന്‍ ലഭിച്ചെങ്കിലും ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അക്ഷയുടെ തീരുമാനം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.