ഗ്രാമങ്ങള്‍ക്കിഷ്ടം ഷാംപൂ, കുക്കീസ്, സോപ്പ്: റീട്ടെയ്ല്‍ വിപണിയില്‍ വീണ്ടും വസന്തം

By Web DeskFirst Published Apr 24, 2018, 5:50 PM IST
Highlights
  • ഏകീകൃത ചരക്ക് സേവന നികുതി നടപ്പിലാക്കിയത് വിലക്കയറ്റത്തെ നിയന്ത്രിച്ചിട്ടുണ്ടെന്ന് കമ്പനികള്‍
  • 2106 ല്‍ നോട്ടുനിരോധനം റീട്ടെയ്ല്‍ വ്യവസായ മേഖല തളര്‍ത്തി

മുംബൈ: ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്കിഷ്ടം ഷാംപൂ, സോപ്പ്, കുക്കീസുമാണെന്ന് റീട്ടെയ്ല്‍ വിപണിയിലെ എഫ്.എം.സി.ജി. കമ്പനികള്‍. നോട്ടു നിരോധനത്തെത്തുടര്‍ന്ന് തളര്‍ന്ന റീട്ടെയ്ല്‍ വ്യവസായ മേഖല വീണ്ടും പഴയ വളര്‍ച്ചയിലേക്ക് തിരിച്ചുവന്നു തുടങ്ങി. 

എന്നാല്‍ നഗരങ്ങളിലുളളതിനേക്കാള്‍ മികച്ച വളര്‍ച്ച ഗ്രാമീണ മേഖലകളില്‍ പ്രകടമാകുന്നതായും കമ്പനികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ വാങ്ങലുകള്‍ നഗരങ്ങളില്‍ കൂടിവരുന്നത് റീട്ടെയ്ല്‍ മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ വില്‍പ്പനയില്‍ വളര്‍ച്ചയുണ്ട്. യൂണിലിവര്‍, പ്രോക്റ്റര്‍ ആന്‍ഡ് ഗാംമ്പിള്‍, റെക്കിറ്റ് ബെന്‍കിസെര്‍ എന്നിവരാണ് തങ്ങളുടെ വില്‍പ്പന വിവരങ്ങള്‍ പുറത്തുവിട്ടത്.  ഏകീകൃത ചരക്ക് സേവന നികുതി നടപ്പിലാക്കിയത് വിലക്കയറ്റത്തെ നിയന്ത്രിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന കണക്കുകളെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

2014 -15 ല്‍ കാലവര്‍ഷം മോശമായതിനെ തുടര്‍ന്നും  2106 ല്‍ നോട്ടുനിരോധനത്തെതുടര്‍ന്നും രാജ്യത്തെ റീട്ടെയ്ല്‍ മേഖല പരിങ്ങലിലായിരുന്നു. ഈ അവസ്ഥയ്ക്കാണ് ഇപ്പോള്‍ മാറ്റമുണ്ടായത്.   

click me!