രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റലും വലിയ ഇടിവ്

By Web TeamFirst Published Aug 13, 2018, 12:01 PM IST
Highlights

വെള്ളിയാഴ്ച 68.83ലാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. ഇതില്‍ നിന്ന് 0.9 ശതമാനത്തിന്റെ ഇടിഞ്ഞ് 69.46ലായിരുന്നു ഇന്ന് രാവിലെ 9.15ന് വ്യാപാരം നടന്നത്. പിന്നീട് 69.62 വരെ ഇടിഞ്ഞെങ്കിലും പിന്നീട് ചെറിയ രീതിയില്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

മുംബൈ: ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ഒരു ഘട്ടത്തില്‍ സര്‍വ്വകാലത്തെ താഴ്ന്ന നിരക്കായ 69.62 എന്ന നിരക്കിലേക്ക് വരെ മൂല്യം ഇടിഞ്ഞു.

വെള്ളിയാഴ്ച 68.83ലാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. ഇതില്‍ നിന്ന് 0.9 ശതമാനത്തിന്റെ ഇടിഞ്ഞ് 69.46ലായിരുന്നു ഇന്ന് രാവിലെ 9.15ന് വ്യാപാരം നടന്നത്. പിന്നീട് 69.62 വരെ ഇടിഞ്ഞെങ്കിലും പിന്നീട് ചെറിയ രീതിയില്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഓഹരിവിപണിയിൽ തകർച്ചയോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. 37,869 പോയിന്റിൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് രാവിലെ 290 പോയിന്റ് ഇടിഞ്ഞു. 80 പോയിന്റോളം ഇടിഞ്ഞ നിഫ്റ്റിയും നഷ്ടത്തിൽ തന്നെയാണ് വ്യാപാരം തുടങ്ങിയത്. നില അൽപം മെച്ചപ്പെടുത്തിയ സെൻസെക്സ് 257 പോയിന്റ് നഷ്ടത്തിൽ 37,612 ആണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.നിഫ്റ്റി 64 പോയിന്റ് നഷ്ടത്തിൽ 11364ലും വ്യാപാരം തുടരുന്നു. ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, ഗെയിൽ തുടങ്ങിയ കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.വേദാന്ത, എസ്ബിഐ, എച്ച്പിസിഎല്‍ എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

click me!