വ്യാഴാഴ്ച്ച വ്യാപാരം: ഇന്ത്യന്‍ ഓഹരി വിപണി തളരുന്നു

By Web TeamFirst Published Oct 4, 2018, 10:06 AM IST
Highlights

2014 ന് ശേഷം ഏറ്റവും ഉയർന്ന നിരക്കിലാണ് ക്രൂഡ് ഓയിൽ വില്‍പ്പന നടക്കുന്നത്. 

മുംബൈ: ബിഎസ്ഇ സെൻസെക്സ് 600 പോയിന്‍റും, എൻഎസ്ഇ നിഫ്റ്റി 160 പോയിന്‍റും ഇടിഞ്ഞു. സെന്‍സെക്സ് 35,437 ലും നിഫ്റ്റി 10,702 വും വ്യാപാരം തുടരുന്നു. രൂപയുടെ വിലയിടിവ് വീണ്ടും തുടരുമെന്ന സൂചനയാണ് രാവില വിനിമയ വിപണിയില്‍ നിന്ന് ലഭിക്കുന്നത്. 

യുഎസ് ട്രഷറിയിൽ നിക്ഷേപം ഉയർന്നതോടെ ഏഷ്യൻ സ്റ്റോക്കുകൾ, കറൻസികൾ എന്നിവ ഇടിഞ്ഞു. ഫെഡറൽ റിസർവ് പണലഭ്യത വർധിച്ചതിനെത്തുടർന്ന് ഓഹരി വിപണിയിലെ നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. 2014 ന് ശേഷം ഏറ്റവും ഉയർന്ന നിരക്കിലാണ് ക്രൂഡ് ഓയിൽ വില്‍പ്പന നടക്കുന്നത്. 

click me!