ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ; സെൻസെക്സ് 400 പോയിന്‍റോളം താഴ്ന്നു

By Web TeamFirst Published Sep 17, 2018, 12:08 PM IST
Highlights

ഓഹരി വിപണിയില്‍ ഇടിവ് . സെന്‍സെക്സ് 400 പോയിന്‍റോളം താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. നിഫ്ടി 130 പോയിന്റോളം താഴ്ന്നു. 11400 നു താഴെയാണ് നിഫ്ടി. രാവിലെ വിപണിയില്‍ ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. 360 പോയിന്‍റോളം ഇടിഞ്ഞാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

മുംബൈ: ഓഹരി വിപണിയില്‍ ഇടിവ് . സെന്‍സെക്സ് 400 പോയിന്‍റോളം താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. നിഫ്ടി 130 പോയിന്റോളം താഴ്ന്നു. 11400 നു താഴെയാണ് നിഫ്ടി. രാവിലെ വിപണിയില്‍ ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. 360 പോയിന്‍റോളം ഇടിഞ്ഞാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

വ്യാപാരയുദ്ധം സംബന്ധിച്ച ആശങ്കകളാണ് വിപണിയിലെ ഇടിവിന്റെ പ്രധാന കാരണം. അമേരിക്കയിലേക്കുള്ള ചൈനയുടെ ഇറക്കുമതിയുടെ തീരുവ സംബന്ധിച്ച പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ന്  നടത്താനിരിക്കുന്നത് വ്യാപാര യുദ്ധം ശക്തമാക്കുമെന്ന ആശങ്കയിലാണ് വിപണി. 

എല്ലാ പ്രധാന സെക്ടറുകളലും നഷ്ടം അനുഭവപ്പെടുന്നുണ്ട്, അ്തിനിടെ രൂപയുടെ മൂല്യം ഡോളരിനെതിരെ വീണ്ടും കുറഞ്ഞാണ്  വിനിമയ വിപണിയില്‍ ഇപ്പോള്‍ ഇടപാടുകല്‍ നടക്കുന്നത്. 72 രൂപ 61 പൈസ  എന്ന നിരക്കിലാണ് ഡോളറുള്ളത്. 


 

click me!