Latest Videos

ഇന്ത്യന്‍ ഓഹരി വിപണിക്ക് അഭിമാന ബുധന്‍; നിഫ്റ്റി കുതിച്ചുയര്‍ന്നു

By Web TeamFirst Published Aug 8, 2018, 5:32 PM IST
Highlights

നിഫ്റ്റിയുടെ നേട്ടത്തിന് പിന്നില്‍ പ്രധാന പങ്ക് വഹിച്ചത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ്. റിലയന്‍സ് ഓഹരികള്‍ 3.14 ശതമാനമാണ് ഉയര്‍ന്നത്

മുംബൈ: ആഗോള വ്യാപാര പ്രതിസന്ധിയില്‍ ലോകം നട്ടം തിരിയുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ ബുധനാഴ്ച വ്യാപാരത്തില്‍ വന്‍ നേട്ടം. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി അതിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്‍റില്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരം അവസാനിക്കുമ്പോള്‍ ദേശീയ ഓഹരി സൂചിക 66.10 പോയിന്‍റ്  ഉയര്‍ന്ന് 11,455.55 എന്ന നിലയിലെത്തി ചരിത്രം സൃഷ്ടിച്ചു.

ബോംബെ ഓഹരി വിപണിയിലും ബുധനാഴ്ച്ച വ്യാപാരം പൊടിപൊടിച്ചു. ബിഎസ്സി സെന്‍സെക്സ് 221.76 പോയിന്‍റ്  ഉയര്‍ന്ന് 37,887.56 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയില്‍ സ്റ്റീല്‍, ഫാര്‍മ, ഓയില്‍, ബാങ്കിംഗ് ഓഹരികള്‍ വലിയ നോട്ടം കൊയ്തു. നിഫ്റ്റിയുടെ നേട്ടത്തിന് പിന്നില്‍ പ്രധാന പങ്ക് വഹിച്ചത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ്. റിലയന്‍സ് ഓഹരികള്‍ 3.14 ശതമാനമാണ് ഉയര്‍ന്നതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒഎന്‍ജിസി, ഫാര്‍മ കമ്പനിയായ സിപ്ല, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാന്‍സ് എന്നിവരുടെ ഓഹരികള്‍ രണ്ടു മുതല്‍ മൂന്ന് ശതമാനം വരെ ഉയര്‍ന്നപ്പോള്‍. ബാങ്കിംഗ് സ്ഥാപനങ്ങളായ എസ്ബിഐ, ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ഓഹരികള്‍ക്കുണ്ടായ വളര്‍ച്ച 1.6 ശതമാനം മുതല്‍ 1.9 ശതമാനം വരെയാണ്. 

യുഎസ് -ചൈന വ്യാപാരയുദ്ധം ആഗോള തലത്തിലുയര്‍ത്തുന്ന സമ്മര്‍ദ്ദവും, ക്രൂഡിന്‍റെ വിലയില്‍ ചാഞ്ചാട്ടം തുടരുന്നതും, ജാപ്പനീസ് ഓഹരി വിപണിയില്‍ ദൃശ്യമാകുന്ന സ്ഥിരതയും വരു ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണികളെ ഏത് രീതില്‍ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോഴും ഇന്ത്യന്‍ വ്യവസായ ലോകം.     

click me!