ഓഹരിവിപണി ഉണർവിലേക്ക്, നേട്ടത്തില്‍ സെന്‍സെക്സും നിഫ്റ്റിയും

Published : Jan 10, 2019, 12:22 PM IST
ഓഹരിവിപണി ഉണർവിലേക്ക്, നേട്ടത്തില്‍ സെന്‍സെക്സും നിഫ്റ്റിയും

Synopsis

ഇൻഡസന്റ് ബാങ്ക്, എച്ച്പിസിഎല്‍, ഭാരതി ഇൻഫ്രാടെൽ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്. രൂപയുടെ മൂല്യം വീണ്ടും ഇടിയുകയാണ്. വിനിമയനിരക്കിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 70 രൂപ 46 പൈസയാണ്.

മുംബൈ: തുടക്കം നഷ്ടത്തിലായിരുന്നെങ്കിലും മണിക്കൂറുകൾ പിന്നിടുമ്പോള്‍ ഓഹരി വിപണിയിൽ ഉണർവ് പ്രകടമാണ്. സെൻസെക്സ്  49 പോയിന്‍റും നിഫ്റ്റി 20 പോയിന്‍റും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. 

തുടർന്നുള്ള മണിക്കൂറുകളിൽ  വിപണി അൽപം നേട്ടം കൈവരിച്ചുവരികയാണ്. കണ്‍സംഷന്‍, മെറ്റൽ മേഖലകളിലാണ് ഇന്ന് നേട്ടം പ്രകടമാകുന്നത്. നിഫ്റ്റി മിഡ്കാപ് ഇൻഡെക്സ് ഫ്ലാറ്റ് ട്രേഡിംഗ് ആണ്. യുപിഎല്‍, ടാറ്റാ മോട്ടോഴ്സ്, ബജാജ് ഓട്ടോ എന്നിവ നേട്ടം കൈവരിച്ചു.

ഇൻഡസന്റ് ബാങ്ക്, എച്ച്പിസിഎല്‍, ഭാരതി ഇൻഫ്രാടെൽ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്. രൂപയുടെ മൂല്യം വീണ്ടും ഇടിയുകയാണ്. വിനിമയനിരക്കിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 70 രൂപ 46 പൈസയാണ്.

PREV
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍