Latest Videos

നോട്ട് നിരോധന നടപടി പരാജയപ്പെടാന്‍‌ സാധ്യത: മുന്‍ സാമ്പത്തിക ഉപദേഷ്‍ടാവ്

By Web DeskFirst Published Nov 28, 2016, 1:36 PM IST
Highlights

 പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധന നടപടി പരാജയപ്പെട്ടേക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്‍ടാവ് കൌശിക് ബസു. നോട്ട് നിരോധനം നടപ്പാക്കിയ രീതി ശരിയായില്ല. സര്‍ക്കാര്‍ എന്ത് ഉദ്ദേശ്യത്തോടെയാണോ തീരുമാനം നടപ്പാക്കിയത് അത് നേടാനായില്ലെന്നും അതിനാല്‍ ഇത് പരാജയപ്പെട്ടേക്കുമെന്നാണ് കൗശിക് ബസു പറയുന്നത്. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് കൗശിക് ബസു ഇക്കാര്യം പറയുന്നത്.

അഴിമതി തടയുക, കള്ളപ്പണം ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നോട്ട് നിരോധനം നടത്തിയത്. എന്നാല്‍ നടപ്പാക്കിയ രീതി ശരിയായില്ല. ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ളതാണ് 500, 100 നോട്ടുകള്‍. പെട്ടെന്ന് ഇത് പിന്‍വലിച്ചത് സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചു. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയെയും ഇത് ദോഷകരമായി ബാധിക്കും- കൗശിക് ബസു ലേഖനത്തില്‍ പറയുന്നു.

2009 ഡിസംബര്‍ മുതല്‍ 2012 ജൂലൈ വരെയാണ് കൌശിക ബസു കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‍ടാവ് ആയി പ്രവര്‍ത്തിച്ചത്.

click me!