മുംബൈയിലെ പാര്‍ലെ-ജി ബിസ്കറ്റ് ഫാക്‌ടറി പൂട്ടി

Published : Jul 30, 2016, 08:24 PM ISTUpdated : Oct 04, 2018, 07:10 PM IST
മുംബൈയിലെ പാര്‍ലെ-ജി ബിസ്കറ്റ് ഫാക്‌ടറി പൂട്ടി

Synopsis

മുംബൈ: രാജ്യത്തെ പ്രമുഖ ബിസ്‌കറ്റ് നിര്‍മാണ കമ്പനിയായ പാര്‍ലെ-ജിയുടെ മുംബൈയിലെ ഫാക്‌ടറി പൂട്ടി. ലാഭകരമല്ലാതായതോടെയാണു കമ്പനിയുടെ സ്ഥാപക കാലം മുതല്‍ക്കുള്ള ഫാക്‌ടറി പൂട്ടിയത്.

രാജ്യത്തെ കോടിക്കണക്കിനു ജനങ്ങള്‍ക്കു മധുരമൂറുന്ന ഓര്‍മയാണു പാര്‍ലെ-ജി. ക്യാച്ച് ന്യൂസിന്റെ പഠനം അനുസരിച്ച് ഓരോ സെക്കന്റിലും 4551 പാര്‍ലെ-ജി ബിസ്‌കറ്റുകളാണ് വിറ്റുപോയിരുന്നത്. 60 ലക്ഷത്തോളം കടകളിലായി ഇന്ത്യയുടെ ഏത് കോണിലും പാര്‍ലെ-ജി കിട്ടുമായിരുന്നു. മുംബൈ വിലെ പാര്‍ലെ റെയില്‍വെ സ്റ്റേഷനിലൂടെ ട്രെയിനില്‍ യാത്രചെയ്തവരാരും പാര്‍ലെ ബിസ്‌കറ്റിന്റെ മണം മറക്കില്ല.

വിലെ പാര്‍ലയില്‍ കമ്പനി തുടങ്ങിയതുകൊണ്ടാണ് ബിസ്‌കറ്റിന് പാര്‍ലെ ഗ്ലൂക്കോ എന്ന് പേരിട്ടത്. 1939ലായിരുന്നു തുടക്കം. 1980ല്‍  പേര് പാര്‍ലെ-ജിയെന്ന് മാറ്റി. പാര്‍ലെ-ജിയുടെ എതിരാളി ബ്രിട്ടാണിയ ബിസ്‌കറ്റായിരുന്നു. ഒരു സമയത്ത് രാജ്യത്തെ ബിസ്‌കറ്റ്  വില്‍പനയുടെ നാല്‍പത് ശതമാനവും പാര്‍ലെ-ജി കൈയടക്കി. എന്നാല്‍ പുതിയ കാലത്ത് പാര്‍ലെ-ജിക്ക് പിടിച്ചുനില്‍കാനായില്ല.

ലാഭത്തിലല്ലാതായതോടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉല്‍പാദനം കുറച്ചുകൊണ്ടുവരികയായിരുന്നു. അവസാനം 300 ജോലിക്കാര്‍ മാത്രമാണ് മുംബൈയിലെ ഫാക്‌ടറിയില്‍ ഉണ്ടായിരുന്നത്. അവരെല്ലാം വിആര്‍എസ് എടുത്തു. ഒരുതരത്തിലും ലാഭകരമാക്കാന്‍ കഴിയാത്തതുകൊണ്ടാണ് പ്രധാന ഫാക്‌ടറി പൂട്ടുന്നതെന്ന് കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അരൂപ് ചൗഹാന്‍ പറഞ്ഞു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇറക്കുമതി ചെലവ് ഇടിഞ്ഞു, ക്രൂഡ് ഓയിൽ വിലയിൽ 12ശതമാനം കുറവ്, പക്ഷേ സാധാരണക്കാ‍ർക്ക് ഗുണമൊന്നുമില്ല
സ്വര്‍ണ്ണപ്പണയം മുന്നോട്ട്; വീണ്ടും ഇളവുകള്‍ വരും; വ്യക്തിഗത വായ്പകള്‍ക്ക് ഡിമാന്‍ഡ് കുറയുന്നു!