ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ എല്ലാ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാം

By Web DeskFirst Published Sep 25, 2017, 6:11 PM IST
Highlights

ദില്ലി: ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് വഴി റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ചില ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകളെ വിലക്കിയെന്ന വാര്‍ത്ത റെയില്‍വെ മന്ത്രാലയം നിഷേധിച്ചു. എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍ ഐ.ആര്‍.സി.ടി.സി ഇപ്പോഴും സ്വീകരിക്കുന്നുണ്ടെന്ന് ട്വിറ്ററിലൂടെയാണ് വിശദീകരിച്ചത്.

ചില ബാങ്കുകളുടെ കാര്‍ഡുകള്‍ വിലക്കിയെന്ന വാര്‍ത്തകളില്‍ ഒരു സത്യവുമില്ല. ടിക്കറ്റ് എടുക്കുമ്പോള്‍ പേയ്മെന്റ് പേജില്‍ Payment Gateway/Credit/Debit Cards എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതിയാവും. ഏഴ് പേയ്മെന്റ് ഗേറ്റ് വേകള്‍ പണമിടപാടുകള്‍ക്കായി ഐ.ആര്‍.സി.ടി.സി സജ്ജമാക്കിയിട്ടുണ്ട്. ചില ബാങ്കുകളുമായി നേരിട്ടുള്ള ഇടപാടുകളും സാധ്യമാണ്. ലിസ്റ്റില്‍ നിങ്ങളുടെ ബാങ്കിന്റെ പേരില്ലെങ്കില്‍ പേയ്മെന്റ് ഗേറ്റ് വേ തെരഞ്ഞെടുക്കാവുന്നതാണ്. ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, സിറ്റി ബാങ്ക്, ആക്സിസ് ബാങ്ക്, പേടിഎം, പേയു, ഇറ്റ്സ് കാഷ് എന്നിവയില്‍ ഏതും തെരഞ്ഞെടുക്കാം. അമെക്സ് കാര്‍ഡുകള്‍ക്കായി അമേരിക്കന്‍ എക്സ്‍പ്രസ് ബാങ്കിന്റെയും റുപേ കാര്‍ഡുകള്‍ക്കായി കോട്ടക് മഹീന്ദ്ര ബാങ്കിന്റെയും പേയ്മെന്റ് ഗേറ്റ്‍വേകള്‍ ഉണ്ടാകും. ഇന്റര്‍നാഷനല്‍ കാര്‍ഡുകളും സ്വീകരിക്കുന്നത് തുടരും.

click me!