Latest Videos

ഓട്ടോമേഷന് പിന്നാലെ ട്രംപ് ഭീഷണിയും; ഐ.ടി രംഗം കടുത്ത പ്രതിസന്ധിയിലേക്ക്

By Web DeskFirst Published Jan 27, 2017, 10:12 AM IST
Highlights

ഐ.ടി രംഗത്തെ യന്ത്രവത്കരണം സൃഷ്ടിച്ച അരക്ഷിതാവസ്ഥിക്കിടെയാണ് ട്രംപ് ഭീതി കൂടി എത്തിയിരിക്കുന്നത്. പുറം കരാര്‍ ജോലികള്‍ കുറയ്ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് പുതിയ ജീവനക്കാരെ എടുക്കുന്നതില്‍ നിന്ന് ഐ.ടി കമ്പനികളെ പിന്നോട്ട് വലിക്കുന്നത്. അമേരിക്കയാണ് ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ ഇപ്പോഴത്തെ പ്രധാന വരുമാന സ്രോതസ്. പുറം കരാര്‍ ജോലികളില്‍ കുറവുണ്ടായാല്‍ കമ്പനികളുടെ വരുമാനം നിലയ്ക്കുകയും തൊഴില്‍ നഷ്ടമുണ്ടാവുകയും ചെയ്യും. അതുകൊണ്ടുതന്നെ  പുതിയ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രം പുതിയ ജീവനക്കാരെ എടുത്താല്‍ മതിയെന്നാണ് പ്രമുഖ ഇന്ത്യന്‍ കമ്പനികളുടെയെല്ലാം തീരുമാനം. 

രാജ്യത്തെ പ്രമുഖ ബിസിനസ് സ്കൂളില്‍ നിന്ന് പ്രതിവര്‍ഷം 40 പേരെ വീതം എടുത്തിരുന്ന ഇന്‍ഫോസിസ്, ഈ വര്‍ഷം 13 പേരെ മാത്രമാണ് റിക്രൂട്ട് ചെയ്തത്. ടി.സി.എസ്, വിപ്രോ തുടങ്ങിയ കമ്പനികളും സമാന മാതൃക പിന്തുടരുകയാണ്. ഐ.ടി മേഖലകളില്‍ ഓട്ടോമേഷന്‍ പുരോഗമിക്കുന്നതിനാല്‍ ക്യാമ്പസ് റിക്രൂട്ട്മെന്റുകള്‍ കുറയ്ക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഭീതികൂടി ഐ.ടി മേഖലയില്‍ തൊഴില്‍ നഷ്ടമുണ്ടാക്കുന്നത്.

click me!