തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് പോകാന്‍ വെറും നാല് മണിക്കൂര്‍: ട്രെയിനുകള്‍ പായും 180 കി. മി. വേഗതയില്‍

By Web TeamFirst Published Jan 31, 2019, 2:07 PM IST
Highlights

പുതിയ പാതയ്ക്ക് നിലവിലുളള പാതയെക്കാള്‍ 65 കിലോമീറ്റര്‍ ദൂരം കുറയായിരിക്കും. 180 കിലോമീറ്ററായിരുക്കും ട്രെയിനുകളുടെ വേഗത. അതിവേഗ പാതയുമായി തിരുവനന്തപുരം കാസര്‍ഗോഡ് എന്നിവടങ്ങളില്‍ പുതിയ പാത ബന്ധപ്പെടും. 

തിരുവനന്തപുരം: വെറും നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് എത്താന്‍ കഴിയുന്ന അതിവേഗ റെയില്‍ പാതയുടെ നിര്‍മാണം 2020 ല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റിലൂടെ വ്യക്തമാക്കി. തെക്ക് -വടക്ക് സമാന്തര റെയില്‍പാത നിലവിലുളള പാതയില്‍ നിന്നും സ്വതന്ത്രമായ എലിവേറ്റഡ് ഡബിള്‍ ലൈന്‍ പാതയായിരിക്കും. 

പുതിയ പാതയ്ക്ക് നിലവിലുളള പാതയെക്കാള്‍ 65 കിലോമീറ്റര്‍ ദൂരം കുറയായിരിക്കും. 180 കിലോമീറ്ററായിരുക്കും ട്രെയിനുകളുടെ വേഗത. അതിവേഗ പാതയുമായി തിരുവനന്തപുരം കാസര്‍ഗോഡ് എന്നിവടങ്ങളില്‍ പുതിയ പാത ബന്ധപ്പെടും. 

കേരള റെയില്‍ വികസന കോര്‍പ്പറേഷനാകും പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര -കേരള സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാകും ഇത്. 10 ശതമാനം വീതം വര്‍ദ്ധിച്ചുവരുന്ന റോഡ് ട്രാഫിക്കിന്‍റെ കുരുക്ക് അഴിക്കുകയെന്നതാണ് പാതയുടെ ലക്ഷ്യം. 55,000 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. 

click me!