'മുന്‍പ് സംസ്ഥാനങ്ങളുമായി ആലോചിക്കുമായിരുന്നു ഇപ്പോള്‍ അത്തരത്തിലൊന്നുമില്ല': കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി

By Web TeamFirst Published Feb 11, 2019, 9:59 AM IST
Highlights

കേന്ദ്ര ബജറ്റ് നിരാശജനകമാണെന്നും പദ്ധതികള്‍ വെറും പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുമെന്ന സൂചനയാണുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഎംഎസ് പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ബജറ്റ് പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍. 

കൊച്ചി: രാജ്യത്ത് നിലവിലുളള ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍പ് പ്ലാനിംഗ് കമ്മീഷന്‍ ഉണ്ടായിരുന്ന കാലത്ത് വിവിധ സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടെത്താന്‍ കൂടിയാലോചനകള്‍ നടത്തുന്ന പതിവുണ്ടായിരുന്നു, എന്നാല്‍, ഇപ്പോള്‍ ഇത്തരം ആലോചനകളൊന്നുമില്ലാതായതായി മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്ര ബജറ്റ് നിരാശജനകമാണെന്നും പദ്ധതികള്‍ വെറും പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുമെന്ന സൂചനയാണുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഎംഎസ് പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ബജറ്റ് പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍. 

സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ വലുതും എന്നാല്‍ വിഭവശേഷി വളരെ ചെറുതുമാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കി വരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കിഫ്ബിയിലൂടെ 50,000 കോടിയുടെ പദ്ധതികള്‍ ബജറ്റിന് പുറത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 

click me!