പ്രളയ ദുരിതം തീരുംമുമ്പ് വ്യാപാരികള്‍ക്ക് ജിഎസ്ടിയുടെ ഇരുട്ടടി

By Web TeamFirst Published Sep 6, 2018, 9:22 AM IST
Highlights

ഫയലിംഗിന് രണ്ടു മാസം സാവകാശം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പിഴയൊടുക്കാതെ റിട്ടേണ്‍ സമര്‍പ്പിക്കാനാവാത്ത സ്ഥിതിയാണുളളത്. 

തിരുവനന്തപുരം: പ്രളയക്കെടുതിക്ക് പിന്നാലെ വ്യാപാരികള്‍ക്ക് ജിഎസ്ടിയുടെ ഇരുട്ടടി. ഫയലിംഗിന് രണ്ടു മാസം സാവകാശം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പിഴയൊടുക്കാതെ റിട്ടേണ്‍ സമര്‍പ്പിക്കാനാവാത്ത സ്ഥിതിയാണുളളത്. 

പ്രളയം കനത്ത നാശം വിതച്ച കേരളം, മാഹി, കര്‍ണാടകയിലെ കുടക് ജില്ലകള്‍ക്ക് ജിഎസ്ടി റിട്ടേണ്‍ ഫയലിംഗിന് രണ്ടു മാസം സമയം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത് ജൂലൈ 21നാണ്. രണ്ടാഴ്ച കഴിഞ്ഞിട്ടും ജിഎസ്ടി നെറ്റ്‍വര്‍ക്ക് ഇക്കാര്യം അറിഞ്ഞിട്ടില്ല. റിട്ടേണ്‍ ഫയലിംഗ് വൈകിയെന്ന പേരില്‍ ഓരോ വ്യപാരിക്കും ദിവസവും 50 രൂപ വീതം പിഴ നല്‍കേണ്ടി വരുന്നു. 

ജൂലൈ മാസത്തെ 3ബി റിട്ടേണ്‍ ഓഗസ്റ്റ് 24ന് മുന്പായിരുന്നു സമര്‍പ്പിക്കേണ്ടത്. പ്രളയക്കെടുതിക്ക് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ഉത്തരവ് നടപ്പായില്ലെന്ന കാര്യം നികുതിദായകര്‍ അറിയുന്നത്. 

ഉത്തരവിന് അനുസൃതമായി ജിഎസ്ടി സെര്‍വറില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്താത്തതാണ് പ്രശ്നം. വെളളപ്പൊക്കത്തില്‍ പൂര്‍ണമായി മുങ്ങിയ ചാലക്കുടി, ആലുവ, പന്തളം തുടങ്ങിയ ടൗണുകളിലെ വ്യാപാരികള്‍ക്കാണ് റിട്ടേണ്‍ ഫയലിംഗിന് സാവകാശം വേണ്ടത്. കംപ്യൂട്ടറുകളും രേഖകളും നശിച്ചതിനാല്‍ കണക്കുകള്‍ സമര്‍പ്പിക്കല്‍ ഏറെ ശ്രമകരവുമാണ്. 
 

click me!